ന്യൂഡല്‍ഹി: സി.ബി.ഐ കേസിൽ കേന്ദ്ര സർക്കാരിന് തിരിച്ചടി. അലോക് വര്‍മയെ വീണ്ടും സി.ബി.ഐ ഡയക്ടറാക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. രാഷ്ട്രീയനീക്കത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ എടുത്ത നടപടിക്ക് കനത്ത തിരിച്ചടിയാണ് ഇപ്പോഴത്തെ തീരുമാനം കൊണ്ടുണ്ടായിരിക്കുന്നത്. ഒക്ടോബര്‍ 23 ന് അര്‍ധരാത്രിയാണ് അലോക് വര്‍മയെ നാടകീയമായി കേന്ദ്രം അവധിയിലയച്ചത്.
ഈ തീരുമാനത്തിന് എതിരെയാണ് സുപ്രിംകോടതിയുടെ ഇടപെടൽ. പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവും ചീഫ് ജസ്റ്റിസും അടങ്ങിയ ഉന്നതാധികാര സമിതിയാണ് സി.ബി.ഐ ഡയറക്ടറെ നിശ്ചയിക്കുന്നത്. അലോക് വര്‍മയെ സിബിഐ മേധാവി സ്ഥാനത്ത് നിലനിര്‍ത്തുന്നത് സംബന്ധിച്ച കാര്യത്തിലും ഈ സമിതി തന്നെ അന്തിമ തീരുമാനം എടുക്കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.