കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യാചരിത്രം തിരുത്തിയെഴുതി; പിന്നാലെ കോളേജ് വിദ്യാര്‍ഥികള്‍ ആര്‍.എസ്.എസ് പിന്തുണയുള്ള കേന്ദ്രത്തില്‍ പഠനയാത്ര നടത്തുന്നത് നിര്‍ബന്ധമാക്കി രാജസ്ഥാന്‍ സര്‍ക്കാര്‍

  • Post category:news
  • Reading time:1 min read
You are currently viewing കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യാചരിത്രം തിരുത്തിയെഴുതി; പിന്നാലെ കോളേജ് വിദ്യാര്‍ഥികള്‍ ആര്‍.എസ്.എസ് പിന്തുണയുള്ള കേന്ദ്രത്തില്‍ പഠനയാത്ര നടത്തുന്നത് നിര്‍ബന്ധമാക്കി രാജസ്ഥാന്‍ സര്‍ക്കാര്‍

ജെയ്പൂര്‍: 1857ലെ ‘ഒന്നാം സ്വാതന്ത്ര്യസമരം’ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യാചരിത്രം തിരുത്തിയെഴുതിയതിനു പിന്നാലെ, കോളേജ് വിദ്യാര്‍ഥികള്‍ ആര്‍.എസ്.എസ് പിന്തുണയുള്ള കേന്ദ്രത്തില്‍ പഠനയാത്ര നടത്തുന്നത് നിര്‍ബന്ധമാക്കികൊണ്ടുള്ള രാജസ്ഥാന്‍ സര്‍ക്കാര്‍ നടപടി വിവാദത്തില്‍. ഉദയ്പുരില്‍ ആര്‍.എസ്.എസ് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന പ്രതാപ് ഗൗരവ് കേന്ദ്രയില്‍ എല്ലാ കോളജുകളും നിര്‍ബന്ധമായി ‘പഠനയാത്ര’ നടത്തണമെന്നാണ് സര്‍ക്കാരിന്റെ ഉത്തരവ്. മഹാറാണ പ്രതാപ് രാജാവിന്റെ ചരിത്രവും നേട്ടങ്ങളുമാണ് ഈ കേന്ദ്രത്തില്‍ വിശദീകരിക്കുന്നത്.

സംസ്‌കാരം, പാരമ്പര്യം, ദേശസ്‌നേഹം, വിദ്യാഭ്യാസം, ടൂറിസം, ധീരത തുടങ്ങിയ മേഖലകളില്‍ വിദ്യാര്‍ഥികള്‍ക്ക് അവബോധമുണ്ടാക്കുകയാണ് പഠനയാത്ര കൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ജോയിന്റ് ഡയറക്ടര്‍ ബന്ദന ചക്രവര്‍ത്തി പുറത്തിറക്കിയ ഉത്തരവില്‍, പ്രതാപ് ഗൗരവ് കേന്ദ്രത്തെ ദേശീയ തീര്‍ഥാടന, സഞ്ചാര കേന്ദ്രമായാണു വിശേഷിപ്പിക്കുന്നത്. ഈ വര്‍ഷം ഓഗസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവിടെ സന്ദര്‍ശനം നടത്തിയിരുന്നു. മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് സോഹന്‍ സിങ് ആണ് കേന്ദ്രത്തിന് രൂപം നല്‍കിയത്. അതെ സമയം സര്‍ക്കാരിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി.

0Shares