കേന്ദ്ര സര്‍ക്കാരിന് ഈ സാമ്പത്തിക വര്‍ഷം വരുമാനത്തില്‍ കുറയുക 40,000 കോടി രൂപ; എന്നിട്ടും രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് മന്ത്രിമാര്‍

  • Post category:news
  • Reading time:1 min read
You are currently viewing കേന്ദ്ര സര്‍ക്കാരിന് ഈ സാമ്പത്തിക വര്‍ഷം വരുമാനത്തില്‍ കുറയുക 40,000 കോടി രൂപ; എന്നിട്ടും രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് മന്ത്രിമാര്‍

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുകയാണെന്ന് തെളിയിച്ചു കൊണ്ടുള്ള പുതിയ റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഈ റിപ്പോര്‍ട്ടുകളെ കണക്കിലെടുത്തുകൊണ്ട് രാജ്യത്തെ സാമ്പത്തിക വിദഗ്ദര്‍ പറയുന്നത്, ഈ സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ വരുമാനത്തില്‍ 40,000 കോടി രൂപ കുറയുമെന്നാണ്. ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി സര്‍ക്കാരിന്‍റെ ജി.എസ്.ടി വരുമാനത്തെയാണ് ബാധിക്കുക. 40000 കോടി രൂപ ഈയിനത്തില്‍ കുറയുമെന്നാണ് വിദഗ്ദര്‍ പറയുന്നത്.

വ്യവസായ മേഖലയെ പ്രതിസന്ധി ആഴത്തില്‍ ബാധിച്ചതാണ് വരുമാനം കുറയാന്‍ കാരണം. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ജി.എസ്.ടി വരുമാനത്തില്‍ 10% വളര്‍ച്ചയാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ആദ്യത്തെ അഞ്ച് മാസങ്ങളില്‍ 6.4% വളര്‍ച്ച മാത്രമേ നേടാന്‍ കഴിഞ്ഞിട്ടുള്ളു. ഏപ്രില്‍ മാസത്തില്‍ മാത്രമാണ് ജി.എസ്.ടി വഴി ഒരു ലക്ഷം കോടി രൂപ നേടാന്‍ സര്‍ക്കാരിന് കഴിഞ്ഞത്.

തുടര്‍ന്നുള്ള മാസങ്ങളില്‍ അതിന് സാധിച്ചിട്ടില്ല. ഓരോ മാസവും കുറഞ്ഞ് വരികയാണ്. ഈ കണക്കുകളെ അടിസ്ഥാനമാക്കിയാണ് വരുമാനത്തില്‍ 40,000 കോടി രൂപ കുറയുമെന്ന് കണക്കുകൂട്ടുന്നത്. അതേ സമയം രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്നാണ് ഭരണകക്ഷി നേതാക്കളും മന്ത്രിമാരും പറയുന്നത്.

0Shares