
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന് ഇത് ട്രോള്‍ കാലമാണ്. സര്‍ക്കാര്‍ തീരുമാനങ്ങള്‍ ട്രോളുകാര്‍ക്ക് പ്രത്യേകമായി ഒന്നും എഴുതി ചേര്‍ക്കാതെ തന്നെ പുറത്തുവിട്ടാല്‍ മതി എന്നുവരെ എത്തിക്കഴിഞ്ഞു സമീപകാല പല സര്‍ക്കാര്‍ തീരുമാനങ്ങളും. സാധാരണക്കാര്‍ മുതല്‍ സെലിബ്രിറ്റികള്‍ വരെ ഒരേ മനസോടെ ട്രോളിയ സര്‍ക്കാര്‍ എന്ന് ബി. ജെ. പി സര്‍ക്കാര്‍ ചരിത്രത്തില്‍ സ്ഥാനം പിടിക്കും എന്നാണ് ഇപ്പോള്‍ തോന്നിപോകുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ജി. എസ്. ടിയെ ട്രോളി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്റെ ട്വീറ്റ് ആണ് ഇപ്പോള്‍ സംസാര വിഷയം.

‘ഹോട്ടലില്‍ നിന്ന് രാത്രിഭക്ഷണം കഴിച്ച് ബില്‍ കൊടുത്തപ്പോള്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ഒപ്പം ഭക്ഷണം കഴിച്ചതായി തോന്നിപ്പോയി’ എന്നായിരുന്നു ഭാജിയുടെ ട്വീറ്റ്. യഥാര്‍ത്ഥത്തില്‍ ഒരു വാട്‌സ്ആപ് തമാശ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതായിരുന്നു അദ്ദേഹം. ഹര്‍ഭജന്റെ ട്വീറ്റിനെ പിന്തുണച്ച് നിരവധി പേരാണ് ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ട്വീറ്റ് പ്രത്യക്ഷപ്പെട്ട് 36 മണിക്കൂര്‍ പിന്നിടുമ്പോള്‍ 13,000 റീട്വീറ്റുകളും 32,000 ലൈക്കുകളുമാണ് ഇതിന് ലഭിച്ചിരിക്കുന്നത്.
