കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടിയില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ഉപരോധം.

  • Post category:news
  • Reading time:1 min read

തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ യുഡിഎഫിന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടറിയേറ്റും ജില്ലാ കളക്ടറേറ്റുകളും ഉപരോധിച്ചു. സെക്രട്ടറിയേറ്റ് ഉപരോധത്തിന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നേതൃത്വം നല്‍കി.പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും സെക്രട്ടറിയേറ്റ് ഉപരോധത്തില്‍ പങ്കെടുത്തു. സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ കഞ്ഞികുടി മുട്ടിച്ചെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.മുഖ്യമന്ത്രിക്ക് പോലും വിശ്വാസമില്ലാത്ത ഭക്ഷ്യമന്ത്രിയാണ് സംസ്ഥാനത്തെന്ന് അദ്ദേഹം ആരോപിച്ചു. നോട്ട് പിന്‍വലിക്കലിലൂടെ കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ ബുദ്ധിമുട്ടിച്ചപ്പോള്‍ റേഷനരി നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ കഷ്ടപ്പെടുത്തുകയാണെന്ന് മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടി കൊച്ചിയില്‍ പറഞ്ഞു.

ആലപ്പുഴ ജില്ലാകളക്ടറേറ്റ് ഉപരോധം കെ.പി.സി.പ്രസിഡന്റ് വി.എം സുധീരന്‍ ഉദ്ഘാടനം ചെയ്തു.പിണറായിയുടെ ഭരണം ബ്രിട്ടീഷ് ഭരണത്തെയും സര്‍ സി.പിയുടെ ഭരണത്തെയും ലജ്ജിപ്പിക്കുന്നുവെന്ന് വി എം സുധീരന്‍ പറഞ്ഞു. സര്‍ക്കാരിന്റെ കഴിവുകേട് ജനങ്ങള്‍ ചോദ്യം ചെയ്യുമ്പോള്‍ പിണറായിയുടെ മറുപടി ജനങ്ങളെ കബളിപ്പിക്കാന്‍ പോന്നതാണ്. റേഷന്‍ സംവിധാനം തകര്‍ത്തതിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്ന് സുധീരന്‍ കുറ്റപ്പെടുത്തി. കാസര്‍കോട്ട് നടന്ന കളക്ട്രേറ്റ് ഉപരോധം കെ.പി.സി.സി ജനറല്‍ സെക്രട്ടറി ബെന്നി ബഹനാന്‍ ഉദ്ഘാടനം ചെയ്തു. ഉപരോധ കേന്ദങ്ങളില്‍ നേതാക്കള്‍ അറസ്റ്റ് വരിക്കുകയും ചെയ്തു. സംസ്ഥാന വ്യാപകമായി നടന്ന ഉപരോധത്തില്‍ ആയിരങ്ങളാണ് പങ്കെടുത്തത്.

0Shares