കേന്ദ്ര ഭരണത്തിന്റെ മൂക്കിനു താഴെ നടക്കുന്നത് ബാലവേല.

  • Post category:news
  • Reading time:1 min read
You are currently viewing കേന്ദ്ര ഭരണത്തിന്റെ മൂക്കിനു താഴെ നടക്കുന്നത് ബാലവേല.

ന്യൂഡല്‍ഹി: ദിവസവും 22 മണിക്കൂറോളം ഒരേയിരുപ്പില്‍ ജോലി, ഉറങ്ങുന്നത് വിരളം, ഭക്ഷണം വല്ലപ്പോഴും, ജോലിക്കിടെ ഉറങ്ങിയാല്‍ ചുറ്റിക കൊണ്ട് തലയ്ക്ക് അടി ഡല്‍ഹിയിലെ ഒരു ജീന്‍സ് ഫാക്ടറിയില്‍ നിന്നും പോലീസ് രക്ഷിച്ച കുട്ടികളുടെ പ്രതികരണമാണിത്. ഒരു നേരത്തെ അന്നത്തിനു വേണ്ടി കഷ്ടതകള്‍ അനുഭവിച്ച് ജീവിക്കുന്നവരാണ് ഇവരില്‍ കൂടുതല്‍ പേരും. മനുഷ്യകടത്തുകാരുടെ കയ്യില്‍പ്പെട്ട് ഇവിടെയെത്തിയവരാണ് ഇവരൊക്കെ. കഠിനമായ ശാരീരക പീഡനങ്ങള്‍ ഏറ്റുവാങ്ങി സീലാംപൂര്‍ ഏരിയയിലെ ജീന്‍സ് ഫാക്ടറിയില്‍ അടിമപ്പണിയെടുക്കുന്നത് ഏഴിനും 12നും ഇടയിലുള്ള കുട്ടികളാണ്. 20തോളം കുട്ടികളെയാണ് ഇവിടെ നിന്നും പോലീസ് രക്ഷപ്പെടുത്തിയത്.

മണിക്കൂറുകളോളം പണിയെടുക്കുന്നതിന്റെ ഇടയില്‍ മൂത്രമൊഴിക്കാന്‍ പോയാലോ ആഹാരം കഴിക്കാന്‍ പോയാലോ കൂടുതല്‍ സമയമെടുത്താല്‍ ചുറ്റിക കൊണ്ട് അടി. ഒരു ചെറിയ മുറിയില്‍ നിരവധിപേരൊന്നിച്ച് ഉറക്കം. കുളിക്കാന്‍ അനുവാദമില്ല. മതിയായ ആഹാരമോ വിശ്രമമോ ഇല്ല. ദിവസവും 5000ത്തോളം ജീന്‍സ് അലക്കണം. ഇതൊക്കെയാണ് ഫാക്ടറിയില്‍ നിന്നും പോലീസ് രക്ഷപ്പെടുത്തിയ കുട്ടികളുടെ അവസ്ഥ. കുട്ടികളെ അടിമപ്പണി ചെയ്യിച്ച ഫാക്ടറിയുടെ ഉടമകളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മനുഷ്യക്കടത്തിനെതിരെയും മനുഷ്യാവകാശലംഘനത്തിനെതിരെയും നിരവധി കൂട്ടായ്മ പ്രതിഷേധം നടക്കുന്നുണ്ടെങ്കിലും ഇത്തരത്തില്‍ കുട്ടികളെഅടിമകളാക്കി ജോലിചെയ്യിപ്പിക്കുന്ന സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ നിരവധിയണ്ട്. ഇവിടെ നിന്നും കുട്ടികളെ രക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് ഭരണകൂടങ്ങളാണ്.

0Shares