കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റും ഹാക്ക് ചെയ്തു; പിന്നില്‍ ചൈനീസ് ഹാക്കര്‍മാരെന്ന് സംശയം

  • Post category:news
  • Reading time:1 min read
You are currently viewing കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റും ഹാക്ക് ചെയ്തു; പിന്നില്‍ ചൈനീസ് ഹാക്കര്‍മാരെന്ന് സംശയം

ന്യൂഡല്‍ഹി: കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റും ഹാക്ക് ചെയ്തു. വെബ്‌സൈറ്റിന്റെ ഹോംപേജില്‍ ചൈനീസ് ഭാഷയിലുള്ള അക്ഷരങ്ങള്‍. പിന്നില്‍ ചൈനീസ് ഹാക്കര്‍മാരെന്ന് സംശയം. അപ്രതീക്ഷിതമായ പിഴവ് മൂലം സുപ്രധാന വിവരങ്ങള്‍ അടങ്ങിയ വെബ്‌സൈറ്റ് തുറക്കാനാവില്ല. ദയവായി അല്‍പസമയത്തിനകം നോക്കൂ എന്ന സന്ദേശമാണ് കാണിക്കുന്നത്. ഒപ്പം ഹോംപേജില്‍ മുകളില്‍ ചൈനീസ് ലിപികളും തെളിഞ്ഞുകാണാം. ഇതില്‍ നിന്നാണ് സൈറ്റ് ഹാക്ക് ചെയ്തതിന് പിന്നില്‍ ചൈനീസ് ഹാക്കര്‍മാരാണെന്ന സംശയത്തില്‍ എത്തുന്നത്. എന്നാല്‍ ഹാക്കിംഗ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും വെബ്‌സൈറ്റ് പുനഃസ്ഥാപിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. വെബ്‌സൈറ്റ് ഉടന്‍ പ്രവര്‍ത്ഥനക്ഷമമാകും എന്നും മന്ത്രി ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും നിര്‍മല സീതാരാമന്‍ ട്വിറ്ററില്‍ പ്രതികരിച്ചു.

0Shares