ഗുവാഹാട്ടി: ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ പാലം പ്രധാനമന്ത്രി ഇന്ന് രാഷ്ട്രത്തിന് സമര്‍പ്പിച്ചു. 9.15 കിലോമീറ്റര്‍ നീളമുള്ള ധോള -ഫസാദിയ പാലം ബ്രഹ്മപുത്രയുടെ പോഷകനദിയായ ലോഹിത് നദിക്ക് കുറുകെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തിലാണ് ചടങ്ങ് നടന്നത്. ഇതോടെ സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമായി.

അസമിലെ സദിയയില്‍ നിന്ന് ആരംഭിക്കുന്ന 9.15 കിലോമീറ്റര്‍ നീളമുള്ള പാലം ധോളയിലാണ് അവസാനിക്കുന്നത്. നിലവില്‍ ബിഹാറിലെ മഹാത്മാഗാന്ധി സേതുവാണ് (5.75 കി.മീ.) രാജ്യത്തെ ഏറ്റവും നീളംകൂടിയ പാലം. മൂന്നാംസ്ഥാനത്തുള്ള മുംബൈയിലെ ബാന്ദ്ര-വര്‍ളി കടല്‍പ്പാലത്തിന് 5.57 കി.മീ ആണ് നീളം.