കേന്ദ്രസര്‍ക്കാറിനെ പിന്തുണച്ച് അനുപം ഖേര്‍; ‘അയ്യേ’ എന്ന് പരിഹസിച്ച് പാര്‍വതി

  • Post category:news
  • Reading time:1 min read
You are currently viewing കേന്ദ്രസര്‍ക്കാറിനെ പിന്തുണച്ച് അനുപം ഖേര്‍; ‘അയ്യേ’ എന്ന് പരിഹസിച്ച് പാര്‍വതി

നടന്‍ അനുപം ഖേറിനെ പരിഹസിച്ച് നടി പാര്‍വതി രംഗത്ത്. അനുപം ഖേര്‍ പൗരത്വഭേതഗതി നിയമം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാറിനെ പിന്തുണച്ച സാഹചര്യത്തിലാണ് പാര്‍വതി നടനെ പരിഹസിച്ചത്. സാമൂഹിക മാധ്യമങ്ങളില്‍ അനുപം ഖേറിന്‍റെ വീഡിയോ പങ്കുവച്ച പാര്‍വതി ”അയ്യേ” എന്നാണ് കുറിച്ചിരിക്കുന്നത്.

എല്ലാ ഇന്ത്യക്കാരോടും എനിക്ക് പറയാനുള്ളത് ചില ആളുകള്‍ രാജ്യത്തിന്‍റെ അഖണ്ഡതയെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അത് സംഭവിക്കാന്‍ അനുവദിക്കരുത്. കുറച്ചു നാളുകളായി അത്തരം ആളുകള്‍ സമാനമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. അവരാണ് അസഹിഷ്ണുതയുടെ വക്താക്കള്‍. സര്‍ക്കാറിനെ അസ്ഥിരപ്പെടുത്തനാണ് ഇവരുടെ ശ്രമം, അത് തിരിച്ചറിയണം- ഇതായിരുന്നു അനുപം ഖേറിന്‍റെ സന്ദേശം.

ഇതിനാണ് പാര്‍വതി ഒറ്റ വാക്കില്‍ തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. പൗരത്വഭേതഗതി നിയമത്തിനെതിരേ തുടക്കം മുതല്‍ പ്രതിഷേധം ഉയര്‍ത്തിയ താരമാണ് പാര്‍വതി.

0Shares