
ന്യൂഡല്‍ഹി: ഗോവയില്‍ നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ സനല്‍കുമാര്‍ ശശിധരന്റെ മലയാള സിനിമയായ ‘എസ്. ദുര്‍ഗ’യുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് പ്രദര്‍ശിപ്പിക്കണമെന്ന സിംഗിള്‍ ജഡ്ജിയുടെ ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി തള്ളി. ഗോവയില്‍ നടക്കുന്ന മേള തുടങ്ങിക്കഴിഞ്ഞെന്നും ഉത്തരവു നടപ്പാക്കുന്നതു മേളയുടെ ക്രമീകരണങ്ങളെ തകിടംമറിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍.

ഇന്ത്യന്‍ പനോരമയില്‍ ഉള്‍പ്പെടുത്താന്‍ സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാണ്. അല്ലാത്തപക്ഷം കേന്ദ്രത്തിന്റെ ഇളവു വേണം. പനോരമ ജൂറി സിനിമയുടെ സാക്ഷ്യപ്പെടുത്താത്ത പകര്‍പ്പ് കണ്ട് അംഗീകാരം നല്‍കിയെങ്കിലും കേന്ദ്രത്തില്‍ നിന്ന് ഇളവു നേടിയിരുന്നില്ലെന്ന് അപ്പീലില്‍ പറയുന്നു.
