കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളാക്കി മുദ്രകുത്തുന്നു: നടി ഷബാന ആസ്മി

  • Post category:news
  • Reading time:1 min read
You are currently viewing കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളാക്കി മുദ്രകുത്തുന്നു: നടി ഷബാന ആസ്മി

കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളാക്കി മുദ്രകുത്തുകയാണെന്ന് നടി ഷബാന ആസ്മി. രാജ്യത്തിന്‍റെ പുരോഗതിയ്ക്ക് വേണ്ടി പോരായ്മകളെ ചൂണ്ടിക്കാണിക്കേണ്ടത് അത്യാവശ്യമാണെന്നും അവര്‍ പറഞ്ഞു. ‘നമ്മള്‍ മിണ്ടാതിരുന്നാല്‍ എങ്ങനെ ശരിയാകും. എന്നാല്‍ വിമര്‍ശിച്ചാല്‍ നമ്മളെ രാജ്യദ്രോഹികളാക്കും. പക്ഷെ പേടിക്കരുത്. നമുക്ക് അവരുടെ സര്‍ട്ടിഫിക്കറ്റിന്‍റെ ആവശ്യമില്ല.’

ഈ സാഹചര്യത്തോട് നാം പോരാടണം. അതിനു മുന്നില്‍ മുട്ട് വളക്കരുത്. മനോഹരമായ രാജ്യമാണ് ഇന്ത്യയെന്നും ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ഏത് ശ്രമവും രാജ്യത്തിന് ഗുണകരമല്ലെന്നും അവര്‍ പറഞ്ഞു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടന്ന ഒരു ചടങ്ങിനിടെയായിരുന്നു ഷബാന ആസ്മിയുടെ പ്രതികരണം. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദിഗ് വിജയ് സിംഗിനെ സാക്ഷിനിര്‍ത്തിയായിരുന്നു പ്രതികരണം.

0Shares