കേന്ദ്രമോട്ടോ​ര്‍ വാ​ഹ​ന നി​യ​മ​ഭേ​ദ​ഗ​തി : കുറഞ്ഞ നിരക്കിന്‍റെ 20 ശതമാനമാക്കി പിഴ നിജപ്പെടുത്താൻ കേരളം ഒരുങ്ങുന്നു

  • Post category:news
  • Reading time:1 min read
You are currently viewing കേന്ദ്രമോട്ടോ​ര്‍ വാ​ഹ​ന നി​യ​മ​ഭേ​ദ​ഗ​തി : കുറഞ്ഞ നിരക്കിന്‍റെ 20 ശതമാനമാക്കി പിഴ നിജപ്പെടുത്താൻ കേരളം ഒരുങ്ങുന്നു

ഗ​താ​ഗ​ത കു​റ്റ​ങ്ങ​ളി​ൽ കൃ​ത്യ​മാ​യി പ​റ​യാ​ത്ത​തും എ​ന്നാ​ൽ പ​രി​ധി നി​ശ്ച​യി​ച്ച​തു​മാ​യ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ൽ പി​ഴ നി​ശ്ച​യി​ക്കു​ന്ന​തി​ന്​ സ​ർ​ക്കാ​ർ ന​ട​പ​ടി തു​ട​ങ്ങി. ‘കു​റ​ഞ്ഞ​ത്​ ഇ​ത്ര രൂ​പ മു​ത​ൽ പ​ര​മാ​വ​ധി ഇ​ത്ര രൂ​പ​വ​രെ’ എ​ന്ന്​ കേ​ന്ദ്ര നി​യ​മ​ത്തി​ൽ വ്യ​വ​സ്​​ഥ ചെ​യ്​​ത ഗ​താ​ഗ​ത കു​റ്റ​ങ്ങ​ളി​ലാ​ണ്​ സ​ർ​ക്കാ​ർ ഇ​ള​വി​​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യ​ത്​.

തി​ങ്ക​ളാ​ഴ്​​ച മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്രന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന ഉ​ന്ന​ത​ത​ല യോ​ഗം ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കും. 5000 മു​ത​ൽ 10,000 വ​രെ​യും 2000 മു​ത​ൽ 5000 വ​രെ​യും ഈടാ​ക്കാ​മെ​ന്ന്​ നി​ഷ്​​ക​ർ​ഷി​ച്ച നി​ര​വ​ധി ഗ​താ​ഗ​ത കു​റ്റ​ങ്ങ​ളു​ണ്ട്. ഇ​തി​ൽ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​​​​ന്‍റെ 10 മു​ത​ൽ 20 ശ​ത​മാ​നം വ​ർ​ദ്ധി​പ്പി​ച്ച്​ പി​ഴ നി​ശ്ച​യി​ക്കാ​നാ​ണ്​ സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്ന​ത്. ഫ​ല​ത്തി​ൽ 5000 മു​ത​ൽ 10,000 രൂ​പ വ​രെ ഈടാ​ക്കാ​വു​ന്ന​വ 6000 രൂ​പ​യി​ൽ പ​രി​മി​ത​പ്പെ​ടും. 2000 മു​ത​ൽ 5000 വ​രെ ചു​മ​ത്താ​വു​ന്ന കു​റ്റ​ങ്ങ​ൾ​ക്ക്​ 2500 രൂ​പ ഈടാ​ക്കും.

അ​തേ​സ​മ​യം പി​ഴ​ത്തു​ക​യി​ൽ സം​സ്​​ഥാ​ന​ങ്ങ​ൾ​ക്ക്​ ഇ​ള​വ്​ വ​രു​ത്താ​മെ​ന്ന കേ​ന്ദ്ര​നി​ല​പാ​ടി​ൽ അ​വ്യ​ക്​​ത​ത തു​ട​രു​ക​യാ​ണ്. പി​ഴ കു​റ​ക്ക​ണ​മെ​ങ്കി​ൽ സം​സ്​​ഥാ​ന​ങ്ങ​ൾ​ക്ക്​ അ​ധി​കാ​രം ന​ൽ​കി കേ​ന്ദ്ര വി​ജ്ഞാ​പ​നമോ ഉ​ത്ത​ര​വോ ഇ​റ​ങ്ങ​ണം. നി​ല​വി​ലെ നി​യ​മ​ഭേ​ദ​ഗ​തി​യി​ൽ സം​സ്​​ഥാ​ന​ങ്ങ​ൾ​ക്ക്​ അ​ധി​കാ​രം ന​ൽ​കു​ന്ന പ​രാ​മ​ർ​ശ​ങ്ങ​ളൊ​ന്നു​മി​ല്ല.

മോട്ടോ​ര്‍ വാ​ഹ​ന നി​യ​മ​ഭേ​ദ​ഗ​തി പ്ര​കാ​രം പി​ഴ​നി​ര​ക്കു​ക​ള്‍ കു​ത്ത​നെ ഉ​യ​ര്‍ത്തി​യ​തി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​ന്ദ്ര​മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി നേ​രി​ട്ട്​ സം​സാ​രി​ക്കു​മെ​ന്നാ​ണ്​ വി​വ​രം. നി​യ​മ​ഭേ​ദ​ഗ​തി​യു​ടെ ആ​വ​ശ്യ​ക​ത ബോ​ധ്യ​പ്പെ​ടു​ത്തു​ക​യാ​ണ് പ്ര​ധാ​ന​ല​ക്ഷ്യം. ഇ​തു​സം​ബ​ന്ധി​ച്ച്​ കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങളൊന്നും സം​സ്ഥാന​ത്തി​ന്​ ല​ഭി​ച്ചി​ട്ടി​ല്ല. അ​തേ​സ​മ​യം പി​ഴ കു​റയ്​​ക്കു​ന്ന കാ​ര്യ​ത്തി​ൽ കേ​​ന്ദ്രം വി​ട്ടു​വീ​ഴ്​​ച​ക്കി​ല്ലെ​ന്നാ​ണ്​ പു​തി​യ വി​വ​രം.

0Shares