
സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ദേശീയ ജനസംഖ്യാ രജിസ്റ്ററില്‍ സര്‍ക്കാരിന്‍റെ കള്ളക്കളി പുറത്തായെന്നാണ് അദ്ദേഹം തുറന്നടിച്ചിരിക്കുന്നത്. രഹസ്യമായി അമിതാ ഷായുടേയും മോദിയുടേയും മുന്നില്‍ നല്ലപിള്ള ചമയാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

മാത്രമല്ല 2019ല്‍ തന്നെ എന്‍.പി.ആറുമായി മുന്നോട്ട് പോകാന്‍ ഉത്തരവിട്ടിരുന്നതായും പിണറായി സര്‍ക്കാര്‍ ഇനിയെങ്കിലും ഈ കബളിപ്പിക്കല്‍ നടപടി അവസാനിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
