കേന്ദ്രം അനുവദിച്ചാല്‍ കേരളത്തെ സഹായിക്കാന്‍ ഐക്യരാഷ്ട്ര സഭ തയ്യാര്‍: ശശി തരൂര്‍

  • Post category:news
  • Reading time:1 min read
You are currently viewing കേന്ദ്രം അനുവദിച്ചാല്‍ കേരളത്തെ സഹായിക്കാന്‍ ഐക്യരാഷ്ട്ര സഭ തയ്യാര്‍: ശശി തരൂര്‍

തിരുവനന്തപുരം:പ്രളയക്കെടുതിയില്‍ ബുദ്ധിമുട്ടുന്ന കേരളത്തിന് സഹായം നല്‍കാന്‍ ഐക്യരാഷ്ട്ര സഭ തയ്യാറാണെന്ന് ശശി തരൂര്‍ എം.പി. വിദേശസഹായം സ്വീകരിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ അഭിമാനപ്രശ്‌നം ആക്കേണ്ടതില്ലെന്നും ഇന്ത്യ സ്വീകരിക്കുമെങ്കില്‍ യു.എന്‍ സഹായം പ്രഖ്യാപിക്കുമെന്നും ശശി തരൂര്‍ പറഞ്ഞു. വിദേശസഹായം സ്വീകരിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ അഭിമാനപ്രശ്‌നം ആക്കേണ്ടതില്ല. കേരളത്തിന് അര്‍ഹമായത് കേന്ദ്ര സര്‍ക്കാര്‍ നല്‍കുമെന്ന് മുന്‍ അനുഭവങ്ങള്‍ വച്ച് പ്രതീക്ഷയില്ല. പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം ലഭ്യമാക്കാന്‍ രാജ്യാന്തര സമ്മേളനം നടത്തണം. യു.എ.ഇ സഹായം സ്വീകരിക്കുന്നതില്‍ അഭിമാനപ്രശ്‌നം നോക്കേണ്ടതില്ല. അനകെട്റ്റ് തുറന്നിട്ടതടക്കം വീഴ്ചകള്‍ പരിശോധിക്കാന്‍ രാജ്യാന്ത ഏജന്‍സികളെ ഉള്‍പ്പെടുത്തി അന്വേഷണം വേണമെന്നും ശശി തരൂര്‍ ആവശ്യപ്പെടുത്തി.

0Shares