കോണ്‍ഗ്രസ് നേതാവ് എം പ്രേമചന്ദ്രന്‍ അന്തരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing കോണ്‍ഗ്രസ് നേതാവ് എം പ്രേമചന്ദ്രന്‍ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരസഭാ കൗണ്‍സിലറും കെ.പി.സി.സി അംഗവുമായ എം പ്രേമചന്ദ്രന്‍ അന്തരിച്ചു. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ വെച്ചായിരുന്നു അന്ത്യം. വൈറ്റില ജനത വാര്‍ഡില്‍ നിന്നാണ് കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടത്. രണ്ട് തവണ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ആയിരുന്നു. കെഎസ്യു സംസ്ഥാന സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

0Shares