കെ. സുരേന്ദ്രന് കോന്നിയില്‍ പതിനായിരം ഭൂരിപക്ഷം; അഞ്ചില്‍ മൂന്ന് മണ്ഡലങ്ങളിലും എന്‍.ഡി.എക്ക് ജയസാധ്യത: ടി.പി സെന്‍കുമാര്‍ പറയുന്നു

  • Post category:news
  • Reading time:1 min read
You are currently viewing കെ. സുരേന്ദ്രന് കോന്നിയില്‍ പതിനായിരം ഭൂരിപക്ഷം; അഞ്ചില്‍ മൂന്ന് മണ്ഡലങ്ങളിലും എന്‍.ഡി.എക്ക് ജയസാധ്യത: ടി.പി സെന്‍കുമാര്‍ പറയുന്നു

കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചില്‍ മൂന്ന് മണ്ഡലങ്ങളിൽ എൻ. ഡി. എക്ക് ജയസാധ്യതയെന്ന് മുൻ ഡി. ജി. പി ടി.പി സെൻ കുമാർ. ഏകദേശം പതിനായിരം വോട്ടിന്‍റെ ഭൂരിപക്ഷത്തിന് കോന്നിയിൽ കെ. സുരേന്ദ്രൻ ജയിക്കാനുള്ള സാധ്യത ഉണ്ടെന്നും സെൻകുമാർ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ശബരിമല തന്നെയാണ് കോന്നിയിൽ പ്രധാന ചർച്ച വിഷയമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.മണ്ഡലത്തില്‍ നടക്കുന്ന കെ. സുരേന്ദ്രന്‍റെ പ്രചാരണത്തിന്‍റെ ഭാഗമായി കുടുംബ യോഗങ്ങളിൽ പങ്കെടുക്കാനെത്തിയതായിരുന്നു സെൻകുമാർ.

0Shares