കെ.സുരേന്ദ്രന് കര്‍ശന ഉപാധികളോടെ ജാമ്യം

  • Post category:news
  • Reading time:1 min read
You are currently viewing കെ.സുരേന്ദ്രന് കര്‍ശന ഉപാധികളോടെ ജാമ്യം

കൊച്ചി: ശബരിമലയില്‍ ചിത്തിര ആട്ട വിശേഷ സമയത്ത് സ്ത്രീകളെ തടഞ്ഞ കേസില്‍ കെ.സുരേന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് ഹൈകോടതി ജാമ്യം അനുവദിച്ചത്. ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്നും കോടതി പറഞ്ഞു.ജയിലിലായി 23 ദിവസത്തിനുശേഷമാണ് കെ സുരേന്ദ്രന് ജാമ്യം ലഭിക്കുന്നത്. ഈ കേസിൽകൂടി ജാമ്യം ലഭിച്ചതിനാൽ സുരേന്ദ്രൻ ജയിൽ മോചിതനാകും.

0Shares