
കണ്ണൂർ: തലശ്ശേരി കുട്ടി മാക്കൂൽ കൗസ്തുഭത്തില്‍ കെ.വി മല്ലിക (61) നിര്യാതയായി. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച പുലർച്ചയോടെയായിരുന്നു അന്ത്യം. പരേതരായ കേളുനായരുടെയും പാർവതി അമ്മയുടെയും മകളാണ്. ഭര്‍ത്താവ്: കെ.പി രാജന്‍ (റിട്ട. എ.ഡി.എം, ഡപ്യൂട്ടികലക്ടര്‍, ജനറല്‍മാനേജര്‍ മലബാര്‍ ഗോള്‍ഡ്, തലശേരി).

മക്കൾ: രമ്യശ്രീ, രശ്മി (ഗൾഫ്) രംന. മരുമക്കള്‍: സാജന്‍ പള്ളൂര്‍ (സീനിയര്‍ ക്യാമറമാന്‍, ദര്‍ശന ടിവി), പ്രജീഷ്(ഗള്‍ഫ്), രജീഷ് (എസ്.ഐ, തിരുനെല്ലി). സഹോദരങ്ങള്‍: സുരേന്ദ്രന്‍ (വിശാഖപട്ടണം), ഹരീന്ദ്രൻ, ഗംഗാധരന്‍ (പരേതർ) സംസ്കാരം വൈകിട്ട് 6 മണിയോടെ നടക്കും.
