കെ.പി.സി.സി പ്രസിഡണ്ട് നയിക്കുന്ന ജനമോചനയാത്രക്ക് ഏപ്രില്‍ 8 ന് കണ്ണൂരില്‍ സ്വീകരണം നല്‍കും

  • Post category:local news
  • Reading time:1 min read
You are currently viewing കെ.പി.സി.സി പ്രസിഡണ്ട് നയിക്കുന്ന ജനമോചനയാത്രക്ക് ഏപ്രില്‍ 8 ന് കണ്ണൂരില്‍ സ്വീകരണം നല്‍കും

കണ്ണൂര്‍: കെ.പി.സി.സി പ്രസിഡണ്ട് എം.എം ഹസന്‍ നയിക്കുന്ന ജനമോചനയാത്രക്ക് ഏപ്രില്‍ 8 ന് കണ്ണൂര്‍ ജില്ലയില്‍ ആവേശോജ്വല സ്വീകരണം നല്‍കാന്‍ കണ്ണൂര്‍ ഡി.സി.സി യോഗം തീരുമാനിച്ചു. രാവിലെ 10 ന് പയ്യന്നൂരിലും വൈകുന്നേരം നാലിനു കണ്ണുരിലുംസ്വീകരണം നല്‍കും. കേന്ദ്ര സംസ്ഥാന നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും. ജനമോചനയാത്രയുടെ ഭാഗമായി ജില്ലയിലെ മുഴുവന്‍ ബൂത്തുകളില്‍ നിന്നും ഭവന സന്ദര്‍ശനത്തിലൂടെ കെ.പി.സി സി ഫണ്ട് സ്വരൂപിക്കുന്ന പ്രവര്‍ത്തനം ശക്തമാക്കാന്‍ തീരുമാനിച്ചു. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ സി.പി.എം ആയുധം താഴെ വെക്കണമെന്നുള്ള പൊതു സമൂഹത്തിന്റെ ചിന്തയും, സാമൂഹ്യ മണ്ഡലത്തില്‍ സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും അക്രമരാഷ്ട്രീയത്തിനെതിരെയും ബീഭത്സമായ കൊലപാതകങ്ങള്‍ക്കെതിരെയും ജനമനസാക്ഷി ഉണര്‍ത്താന്‍ ഡി.സി.സി പ്രസിഡണ്ട് നയിക്കുന്ന നവദര്‍ശന്‍ യാത്രയിലൂടെ സാധിച്ചതായി നേതൃയോഗം വിലയിരുത്തി. ഷുഹൈബിന്റെ ക്രൂരമായ കൊലപാതകത്തിലൂടെ ജനമനസ്സില്‍ നിന്നും ഒറ്റപ്പെട്ട സി.പി.എം കള്ളപ്രചരണം നടത്തി മുന്നോട്ട് പോവുകയാണ്. ജനകീയ സമരങ്ങളോട് സി.പി.എമ്മും സംസ്ഥാന സര്‍ക്കാറും അസഹിഷ്ണുത കാണിക്കുകയാണെന്നും ഏകാധിപത്യ ഫാസിസ്റ്റ് ശൈലിയുടെ ഭാഗമാണ് വയല്‍ക്കിളി കളുടെ സമരപ്പന്തല്‍ കത്തിച്ചതിലൂടെ വ്യക്തമായതെന്നും കൊലപാതക രാഷ്ട്രീയത്തിന് നേതൃത്വം നല്‍കുന്ന സി.പിഎമ്മിനെ ജനാധിപത്യവിശ്വാസികള്‍ ഒറ്റപ്പെടുത്തണമെന്നും നേതൃയോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ഡി.സി.സി പ്രസിഡണ്ട് സതീശന്‍ പാച്ചേനി അധ്യക്ഷനായി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി സുമാ ബാലകൃഷ്ണന്‍, കെ.സുരേന്ദ്രന്‍, പ്രൊഫ.ഏ.ഡി.മുസ്തഫ, എം.നാരായണന്‍കുട്ടി, സോണി സെബാസ്റ്റ്യന്‍, കെ.ടി. കുഞ്ഞഹമ്മദ്, എം.പി.മുരളി, മാര്‍ട്ടിന്‍ ജോര്‍ജ്ജ്, എം.പി.ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

0Shares