ന്യൂഡല്‍ഹി: കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഉമ്മന്‍ ചാണ്ടി തന്റെ നിലപാട് ആവര്‍ത്തിച്ച് പറഞ്ഞത്. പ്രവര്‍ത്തന രംഗത്ത് നിന്ന് ഏതെങ്കിലും സ്ഥാനം സ്വീകരിച്ച് മാറി നില്‍ക്കില്ലെന്നും അദ്ദേഹം അറിയിച്ചു. 
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ജനവിധി അനുകൂലമായ സാഹചര്യത്തിലാണ് ഈ തീരുമാനമെടുത്തതെന്നും ഇപ്പോള്‍ തീരുമാനം മാറ്റേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലപാട് ഹൈക്കമാന്റിനെ അറിയിച്ച ശേഷം ഹൈക്കമാന്റിന്റെ അനുമതിയോടെയാണ് തീരുമാനമറിയിച്ചത്.