കണ്ണൂര്‍: സര്‍വ്വകലാശാലയില്‍ കെ.പി.പി.നമ്പ്യാരുടെ പേരില്‍ കുടുംബം ഏര്‍പ്പെടുത്തിയ ഒരു ലക്ഷം രൂപയുടെ പ്രഥമ ക്യാഷ് അവാര്‍ഡ് കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജ് മുന്‍ വിദ്യാര്‍ത്ഥിയായ പി.ശങ്കരന്‍ നമ്പൂതിരിക്ക് സമ്മാനിച്ചു. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ.സി.ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. സര്‍വ്വകലാശാല പ്രൊവൈസ് ചാന്‍സിലര്‍ ഡോ. ടി. അശോകന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെ.പി.പി.നമ്പ്യാരുടെ ഭാര്യ ഉമാദേവി നമ്പ്യാര്‍ അവാര്‍ഡ് തുക സമ്മാനിച്ചു.
സിന്‍ഡിക്കേറ്റ് മെമ്പര്‍മാരായ ഡോ. പി.ടി.രവീന്ദ്രന്‍, ഡോ.ഓമന പങ്കന്‍, ഐ ക്യു എ സി ഡയരക്ടര്‍ ഡോ.അനില്‍ ആര്‍, എന്നിവര്‍ സംസാരിച്ചു.ഡെവലപ്‌മെന്റ് ഓഫീസര്‍ ഡോ.ജെയിംസ് പോള്‍ സ്വാഗതവും സ്റ്റുഡന്റ് സര്‍വ്വീസസ് ഡയരക്ടര്‍ പത്മനാഭന്‍ കാവുമ്പായി നന്ദിയും പറഞ്ഞു.