
കൊച്ചി:കെ. എസ്. യു വിന്‍റെ മുന്‍ ഇടുക്കി ജില്ലാ പ്രസിഡന്റ് നിയാസ് കൂരാപ്പിള്ളിക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം.ഇന്നലെ വൈകുന്നേരം തൊടുപുഴയില്‍ വച്ച് ബൈക്കിന് പിന്നില്‍ കാറിടിക്കുകയായിരുന്നു. സ്കൂട്ടറിനു പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു നിയാസ്. സ്കൂട്ടർ ഓടിച്ചിരുന്ന തൊടുപുഴ സ്വദേശി ഫസലിനും അപകടത്തിൽ പരുക്കേറ്റു.

നിയാസിനെ അപകടം ഉണ്ടായ ഉടന്‍ തന്നെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെ രാത്രി പത്തോടെ കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്കു മാറ്റി. എങ്കിലും, ഇന്ന് പുലര്‍ച്ചെ 2.30 ആശുപത്രിയില്‍ വച്ച് മരിക്കുകയായിരുന്നു.ഇന്ന് വൈകിട്ട് 5 മണിക്ക് തൊടുപുഴ കാരിക്കോട് നൈനാര്‍ പള്ളിയില്‍ ഖബറടക്കും.
