
തിരുവനന്തപുരം: കെ. എസ്ആര്‍. ടി. സിയിലെ പരിഷ്‌കാരങ്ങള്‍ വിജയിപ്പിക്കുവാന്‍ ഭരണപ്രതിപക്ഷ സംഘടനകളുടെ പിന്തുണ വേണമെന്നും പ്രസ്ഥാനത്തെ നഷ്ടത്തില്‍ നിന്ന് കരകയറ്റാനുള്ള ശ്രമവുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. അതുവരെ ജീവനക്കാര്‍ പണിമുടക്കിലേക്ക് കടക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിയമസഭയില്‍ മറുപടി പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെ. എസ്ആര്‍. സിയെ രക്ഷിക്കാനുള്ള എല്ലാ പരിശ്രമങ്ങള്‍ക്കും പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണയുണ്ടായവുമെന്ന് പ്രഖ്യാപിച്ചു.

സ്ഥാപനം നേരിടുന്ന പ്രതിസന്ധി കണക്കിലെടുത്തുകൊണ്ടാണ് മിന്നല്‍ പണിമുടക്കിലേക്ക് ജീവനക്കാര്‍ കടക്കരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. സമരം നടത്തിയതിന്റെ പേരില്‍ ട്രാന്‍സ്ഫര്‍ നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെല്ലാം നേരത്തെ ജോലി ചെയ്ത സ്ഥലത്ത് തന്നെ പുനര്‍നിയമനം നല്‍കിയിട്ടുണ്ട് എന്ന് ഗതാഗത മന്ത്രി സഭയില്‍ അറിയിച്ചു.
