കൊച്ചി: കെ.എസ്.ആര്‍.ടി.സിയില്‍ എം പാനല്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ ഹൈക്കോടതിയുടെ ഉത്തരവ്. പത്ത് വര്‍ഷത്തില്‍ താഴെ സര്‍വീസുള്ള കരാര്‍ തൊഴിലാളികളെ പിരിച്ചു വിടാനാണ് കോടതി ഡിവിഷന്‍ ബഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. ഉത്തരവ് പ്രകാരം നാലായിരത്തോളം കരാര്‍ ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകും. ഒരാഴ്ചക്കകം നടപ്പാക്കണമെന്നാണ് ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടിരിക്കുന്നത്. ജസ്റ്റിസ് ചിദംബരേശനും ജസ്റ്റിസ് പിഷാരടിയുമുള്‍പ്പെടുന്ന ബഞ്ചാണ് ഇതു സംബന്ധിച്ച ഉത്തരവിട്ടത്. ഈ ഒഴിവുകളിലേക്ക് പി.എസ്.ഇ ലിസ്റ്റില്‍ നിന്നും നിയമനം നടത്താനും ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ പറയുന്നു.
കെ.എസ്.ആര്‍.ടിസിയിലെ ഒഴിവുകളിലേക്കുള്ള പി.എസ്.സി പരീക്ഷ പാസായ ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കോടതിയുടെ ഉത്തരവ്. 4051 പേരുടെ പി.എസ്.ഇ ലിസ്റ്റ് നിലനില്‍ക്കെ കരാര്‍ ജീവനക്കാരുമായി കെ.എസ്.ആര്‍.ടി.സി സര്‍വീസ് തുടരുകയായിരുന്നു. ഇത് മൂലം പി.എസ്.ഇ പരീക്ഷ പാസായിട്ടും തങ്ങള്‍ക്ക് ജോലി കിട്ടുന്നില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍ കോടതിയെ അറിയിച്ചു. ഈ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ് വന്നിരിക്കുന്നത്. ഒരാഴ്ചയ്ക്കകം ഇവരെ പിരിച്ച് വിട്ട് പകരം 4051 പേരുടെ പി.എസ്.ഇ ലിസ്റ്റില്‍ നിന്ന് നിയമനം നടത്താനും കോടതി ഉത്തരവില്‍ പറയുന്നു.