മനാമ: മുസ്ലിം ലീഗ് നേതാവും എം.പിയുമായ പി.കെ.കുഞ്ഞാലിക്കുട്ടിക്ക് ബഹ്‌റൈനിൽ വൻ സ്വീകരണം. കെ.എം.സി.സി ബഹ്റിൻ്റെ 40-ാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ എത്തിയതായിരുന്നു കുഞ്ഞാലികുട്ടി. വിമാനത്താവളത്തിലേക്ക് അദ്ദേഹത്തെ സ്വീകരിക്കാൻ നിരവധിപേരാണ് എത്തിയത്.
കുഞ്ഞാലിക്കുട്ടിയെ നേരിട്ട കണ്ട പലർക്കും വലിയ ആവേശമായിരുന്നു. വിമാനത്താവളത്തിന് പുറത്തെത്തിയ അദ്ദേഹം കാറിന് മുകളിൽ തൂങ്ങിപ്പിടിച്ച് സാഹസികമായി ആളുകളെ കൈവീശി അഭിവാദ്യം ചെയ്യുകയും ചെയ്തു. വിവിധ പരിപാടികളിലായി കുടുംബസമേതം നിരവധിപേരാണ് പങ്കെടുത്തത്. കുഞ്ഞാലിക്കുട്ടിയെ നേരിൽകണ്ട പലരും ഒന്നിച്ച സെൽഫിയെടുക്കാനും തിരക്ക് കൂട്ടി.

കെ.എം.സി.സിയുടെ പരിപാടിക്കായി ബഹ്‌റൈനിൽ എത്തിയ പി.കെ.കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചത് അപ്രതീക്ഷിത സ്വീകരണം; വിമാനത്താവളത്തിൽ നൽകിയ സ്വീകരണത്തിൽ കാറിന് മുകളിൽ തൂങ്ങിപ്പിടിച്ച് കുഞ്ഞാപ്പയുടെ സാഹസവും