കെ.എം മാണി സ്മാരക മന്ദിരത്തിന് പണം അനുവദിച്ചത് രാഷ്ട്രീയ മാന്യതകൊണ്ട്: ധനമന്ത്രി

  • Post category:news
  • Reading time:1 min read
You are currently viewing കെ.എം മാണി സ്മാരക മന്ദിരത്തിന് പണം അനുവദിച്ചത് രാഷ്ട്രീയ മാന്യതകൊണ്ട്: ധനമന്ത്രി

കെ.എം മാണിക്ക് സ്മാരകം നിര്‍മ്മിക്കാനുള്ള തീരുമാനത്തെ ന്യായീകരിച്ച് ധനമന്ത്രി. സ്മാരകത്തിന് പണം അനുവദിച്ചത് രാഷ്ട്രീയ മാന്യതകൊണ്ടാണെന്ന് ധനമന്ത്രി പറഞ്ഞു. കെ.എം മാണി കേരളത്തിലെ പ്രധാനപ്പെട്ട നേതാവായിരുന്നു. മാണിയെ ആദരിക്കുന്ന ഒരു വലിയ വിഭാഗം കേരളത്തിലുണ്ടെന്നും തോമസ് ഐസക് വ്യക്തമാക്കി.

കേരളരാഷ്ട്രീയത്തില്‍ കെ.എം മാണിയുടെ സ്ഥാനം നിഷേധിക്കാനാവില്ല. സി.പി.എം അംഗീകരിക്കുന്നില്ലെങ്കിലും മാണിയെ ആദരിക്കുന്ന വലിയൊരുജനവിഭാഗം കേരളത്തിലുണ്ട്. സ്മാരകത്തിന് അഞ്ചുകോടി അനുവദിച്ചതില്‍ തെറ്റില്ലെന്നും അത് സര്‍ക്കാരിന്‍റെ ചുമതലയാണെന്നും തോമസ് ഐസക് പറഞ്ഞു.

0Shares