കെ.എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing കെ.എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു

ന്യൂഡല്‍ഹി: എട്ട് മാസത്തെ വിവാദങ്ങള്‍ക്ക് പര്യവസാനം. മലയാളിയായ ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു. ഉത്തരാഖണ്ഡ് ഹൈകോടതി ചീഫ് ജസ്റ്റിസായിരുന്ന കെ.എം ജോസഫിനെ ജഡ്ജിയാക്കി കേന്ദ്ര നിയമമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. രാവിലെ തന്നെ കെ.എം ജഡോസഫിന്റെ നിയമനം കേന്ദ്രം അംഗീകരിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കെ.എം. ജോസഫിനൊപ്പം തന്നെ കേരള ഹൈക്കോടതിയിലെ നിലവിലെ ആക്ടിങ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയിയെ ചീഫ് ജസ്റ്റിസായി നിയമിച്ചുകൊണ്ടുള്ള ഉത്തരവും നിയമ മന്ത്രാലയത്തില്‍ നിന്ന് വന്നിട്ടുണ്ട്.

കെ.എം. ജോസഫിനെ കൂടാതെ രണ്ട് പുതിയ ജഡ്ജിമാരേക്കൂടി സുപ്രീംകോടതിയിലേക്ക് നിയമിക്കുന്നുണ്ട്. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായ ഇന്ദിര ബാനര്‍ജി, ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് ശരണുമാണ് മറ്റ് രണ്ടുപേര്‍. ഇവരുടെ നിയമന ഉത്തരവുകളും കേന്ദ്ര നിയമമനന്ത്രാലയം ഇറക്കിയിട്ടുണ്ട്. മൂന്ന് ജഡ്ജിമാരുടെയും പേരുകള്‍ കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നു. കെ.എം. ജോസഫിന്റെ പേര് കേന്ദ്രം തിരിച്ചയച്ചതായിരുന്നു. എന്നാല്‍ കൊളീജിയം തീരുമാനത്തില്‍ ഉറച്ച് നിന്നതോടെയാണ് കേന്ദ്രം നിയമം അംഗീകരിച്ചത്.

0Shares