കൊ​ല​ചെ​യ്യ​പ്പെ​ട്ട മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഗൗരി ലങ്കേഷിനെത്തേടി ലണ്ടനില്‍ നിന്നും അ​ന്ത​ർ​ദേ​ശീ​യ പു​ര​സ്​​കാ​രം

  • Post category:news
  • Reading time:1 min read
You are currently viewing കൊ​ല​ചെ​യ്യ​പ്പെ​ട്ട മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഗൗരി ലങ്കേഷിനെത്തേടി ലണ്ടനില്‍ നിന്നും അ​ന്ത​ർ​ദേ​ശീ​യ പു​ര​സ്​​കാ​രം

മോസ്കോ/ ന്യൂഡല്‍ഹി: പ്ര​മു​ഖ റ​ഷ്യ​ൻ പ​ത്ര​പ്ര​വ​ർ​ത്ത​ക​യും എ​ഴു​ത്തു​കാ​രി​യു​മാ​യി​രു​ന്ന അ​ന്ന പൊലിറ്റ്കോവ്സ്കയു​ടെ സ്​​മ​ര​ണാ​ർ​ഥം ല​ണ്ട​ൻ ആ​സ്​​ഥാ​ന​മാ​യി പ്രവര്‍ത്തിക്കുന്ന റീ​ച്ച്​ ഓള്‍ വി​മ​ൻ ഇ​ൻ വാ​ർ എ​ന്ന ​സംഘ​ട​ന​ സാ​മൂ​ഹി​ക രാഷ്ട്രീയ വി​മ​ർ​ശ​ന​ത്തിന്‍റെ പേ​രി​ൽ കൊ​ല​ചെ​യ്യ​പ്പെ​ട്ട മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഗൗരി ലങ്കേഷിന് മ​ര​ണാ​ന​ന്ത​ര ആ​ദ​ര​വാ​യി പുരസ്ക്കാരം നല്‍കുന്നു. ഇതാദ്യമായാണ് ഇന്ത്യന്‍ മാധ്യമ രംഗത്തുനിന്നും ഒരു വ്യക്തിക്ക് ഈ അവാര്‍ഡ്‌ ലഭിക്കുന്നത്.

അവാര്‍ഡ്‌ കമ്മിറ്റി പുറത്തിറക്കിയ കുറിപ്പില്‍ അന്നയുടെയും ഗൗരിയുടേയും ജീവിതത്തിനും പ്രവര്‍ത്തനത്തിനും സമാനത കല്പിച്ചത് ശ്രദ്ധേയമായി. വ​ല​ത്​-​ഹൈ​ന്ദ​വ തീ​വ്ര​വാ​ദ​ത്തെ നി​ര​ന്ത​രം എ​തി​ർ​ത്ത നി​ർ​ഭ​യ പ​ത്ര​പ്ര​വ​ർ​ത്ത​ക​യാ​യ ഗൗ​രി, അന്നയെപ്പോലെ കൊല്ലപ്പെടുകയായിരുന്നു എന്ന്പുരസ്കാരസമിതിയുടെ കുറിപ്പില്‍ പറയുന്നുണ്ട്.ഇ​ത്ത​വ​ണ ഗൗ​രി ലങ്കേഷിനും പാ​കി​സ്​​താ​നി സമാധാന പ്ര​വ​ർ​ത്ത​ക ഗു​ലാ​ലൈ ഇസ്മായിലിനുമാണ് ഈ പുരസ്‌കാരം നല്‍കുന്നത്. 31 കാരിയായ ഗു​ലാ​ലൈ ഇസ്മായില്‍ പലതവണ താലിബാന്‍ ഭീകരരുടെ വധഭീഷണി നേരിട്ടിട്ടുണ്ട്.

0Shares