കൊറോണ വൈറസ്: ചൈ​ന​യി​ല്‍മരണം 170; സൈ​ന്യ​ത്തോ​ട് രം​ഗ​ത്തി​റ​ങ്ങാ​ന്‍ ചൈ​നീ​സ് പ്ര​ധാ​ന​മ​ന്ത്രി

  • Post category:news
  • Reading time:1 min read
You are currently viewing കൊറോണ വൈറസ്: ചൈ​ന​യി​ല്‍മരണം 170; സൈ​ന്യ​ത്തോ​ട് രം​ഗ​ത്തി​റ​ങ്ങാ​ന്‍ ചൈ​നീ​സ് പ്ര​ധാ​ന​മ​ന്ത്രി

കൊ​റോ​ണ വൈ​റ​സ് രോ​ഗ​ത്തെ​ത്തു​ട​ര്‍​ന്നു ചൈ​ന​യി​ല്‍ മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ എ​ണ്ണം 170 ആ​യി ഉ​യ​ര്‍​ന്നു. ബു​ധ​നാ​ഴ്ച മാ​ത്രം 38 പേ​രാ​ണ് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. 7,771 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 12,167 പേ​ര്‍ രോ​ഗ ല​ക്ഷ​ണ​ങ്ങ​ളോ​ടെ ചി​കി​ത്സ​യി​ലു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. അതേസമയം കൊ​റോ​ണ വൈ​റ​സ് പ​ട​ര്‍​ന്നു​പി​ടി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സൈ​ന്യ​ത്തോ​ട് രം​ഗ​ത്തി​റ​ങ്ങാ​ന്‍ ചൈ​നീ​സ് പ്ര​ധാ​ന​മ​ന്ത്രി ഷി ​ജി​ന്‍ പിം​ഗ് നി​ര്‍​ദ്ദേ​ശം ന​ല്‍​കി.

വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ ചെ​യ്യാ​ന്‍ ഷി ​സൈ​ന്യ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നി​ടെ, ബ്രി​ട്ടീ​ഷ് എ​യ​ര്‍​വേ​യ്സ് ചൈ​ന​യി​ലേ​ക്കു​ള്ള വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദാ​ക്കി​യി​രു​ന്നു. മ​റ്റു ചി​ല വി​ദേ​ശ വി​മാ​ന​ക്ക​മ്പ​നി​ക​ളും സ​ര്‍​വീ​സ് റ​ദ്ദാ​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണെ​ന്നാ​ണ് വി​വ​രം. .അ​മേ​രി​ക്ക​യും ജ​പ്പാ​നും ഉ​ള്‍​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ള്‍ ചൈ​ന​യി​ല്‍​നി​ന്നു ത​ങ്ങ​ളു​ടെ പൗ​ര​ന്മാ​രെ ഒ​ഴി​പ്പി​ച്ചു തു​ട​ങ്ങി.

വൈ​റ​സ് ബാ​ധ ആ​ദ്യം റി​പ്പോ​ര്‍​ട്ടു ചെ​യ്യ​പ്പെ​ട്ട വു​ഹാ​ന്‍ ഉ​ള്‍​പ്പെ​ടെ ചൈ​ന​യി​ലെ 17 ന​ഗ​ര​ങ്ങ​ള്‍ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. ഈ ​ന​ഗ​ര​ങ്ങ​ളി​ലാ​യി അ​ഞ്ചു​കോ​ടി​യോ​ളം ജ​ന​ങ്ങ​ളു​ണ്ട്. ഹോ​ങ്കോം​ഗി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കും നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. ചൈ​ന​യി​ല്‍​നി​ന്നു​ള്ള യാ​ത്രി​ക​രെ മു​ഴു​വ​ന്‍ സ്ക്രീ​ന്‍ ചെ​യ്യാ​ന്‍ ലോ​ക​ത്തി​ലെ വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

ചൈ​ന​യ്ക്കു പു​റ​മേ ഓ​സ്ട്രേ​ലി​യ, കാ​ന​ഡ, ഫ്രാ​ന്‍​സ്, യു​എ​സ്, ജ​ര്‍​മ​നി ,ജ​പ്പാ​ന്‍, താ​യ്‌​ല​ന്‍​ഡ്, വി​യ​റ്റ്നാം തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ല്‍ കൊ​റോ​ണ വൈ​റ​സ് രോ​ഗ​ബാ​ധ റി​പ്പോ​ര്‍​ട്ടു ചെ​യ്തു. വൈ​റ​സി​ന്‍റെ പ്ര​ഭ​വ കേ​ന്ദ്ര​മാ​യ ചൈ​ന​യി​ലെ വു​ഹാ​ന്‍ ന​ഗ​ര​ത്തി​ലെ ഡോ​ക്ട​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള മെ​ഡി​ക്ക​ല്‍ സം​ഘ​ത്തെ​യും മ​റ്റും സ​ഹാ​യി​ക്കാ​ന്‍ നി​ല​വി​ല്‍ സൈ​ന്യ​ത്തി​ന്‍റെ സേ​വ​ന​മു​ണ്ട്. ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ഇ​തു​വ​രെ 170 പേ​രാ​ണ് കൊ​റോ​ണ ബാ​ധ​യി​ല്‍ ചൈ​ന​യി​ല്‍ മ​ര​ണ​പ്പെ​ട്ട​ത്.

ആ​റാ​യി​ര​ത്തോ​ളം പേ​ര്‍ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച്‌ ചി​കി​ത്സ​യി​ല്‍ തു​ട​രു​ക​യാ​ണ്. ദി​വ​സ​ങ്ങ​ള്‍ ക​ഴി​യു​ന്തോ​റും കൂ​ടു​ത​ല്‍ വൈ​റ​സ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ്ഥി​തി​ഗ​തി​ക​ള്‍ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ന്‍ സൈ​ന്യ​ത്തി​ന്‍റെ​യും സ​ഹാ​യം ചൈ​നീ​സ് ഭ​ര​ണം​കൂ​ടം തേ​ടി​യ​ത്.

0Shares