കെട്ടിട നിര്‍മാണം നടക്കുന്ന സ്ഥലത്ത് മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു; രണ്ടുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി

  • Post category:news
  • Reading time:1 min read
You are currently viewing കെട്ടിട നിര്‍മാണം നടക്കുന്ന സ്ഥലത്ത് മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു; രണ്ടുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി

മംഗളൂരു: പുത്തൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ് പരിസരത്ത് നിര്‍മ്മാണ പ്രവൃത്തിയിലേര്‍പ്പെട്ട തൊഴിലാളികളില്‍ രണ്ടുപേര്‍ മണ്ണിടിഞ്ഞ് വീണ് മരിച്ചു. അപകടത്തില്‍ പരിക്കേറ്റ രണ്ടുപേരെ ഗുരുതരനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ നെല്ലിക്കടയിലാണ് അപകടം. മംഗളൂരു ജല്ലിഗുഡ്ഢയിലെ പത്മനാഭ(35), കൊപ്പല്‍ സ്വദേശി ശിവണ്ണ(40) എന്നിവരാണ് മരിച്ചത്. കൊപ്പല്‍ സ്വദേശികളായ യശ്വന്ത്(28),മഹന്തേശ്(31)എന്നിവര്‍ക്കാണ് പരിക്ക്. അഗ്‌നിശമന സേന മണ്ണുനീക്കി ആദ്യം പുറത്തെടുത്ത ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇടിഞ്ഞ് വീഴുന്നതുകണ്ട മൂന്നുതൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടിരുന്നു. അനിതാ ഓയില്‍ മില്ലിനുവേണ്ടി പണിയുന്ന കെട്ടിട സ്ഥലത്താണ് അപകടം നടന്നത്. എം.എല്‍.എ ശകുന്തള ഷെട്ടി, തഹസില്‍ദാര്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.

0Shares