കെജ്‌രിവാളിന് അഭിനന്ദനം; ല്‍ഹിക്ക് പിന്നാലെ തമിഴ്‌നാടും പുരോഗമന രാഷ്ട്രീയത്തിലേക്ക് നടന്നടുക്കും: കമല്‍ ഹാസന്‍

  • Post category:news
  • Reading time:1 min read
You are currently viewing കെജ്‌രിവാളിന് അഭിനന്ദനം; ല്‍ഹിക്ക് പിന്നാലെ തമിഴ്‌നാടും പുരോഗമന രാഷ്ട്രീയത്തിലേക്ക് നടന്നടുക്കും: കമല്‍ ഹാസന്‍

ആംആദ്മി പാര്‍ട്ടിയെയും അരവിന്ദ് കെജ്‌രിവാളിനെയും അഭിനന്ദിച്ച് നടനും മക്കള്‍ നീതി മയ്യം തലവനുമായ കമല്‍ ഹാസന്‍. ആംആദ്മി പാര്‍ട്ടിയെ വോട്ട് ചെയ്ത് വിജയപ്പിച്ചതിലൂടെ ധാര്‍മികതയുള്ള ദല്‍ഹിയിലെ ജനങ്ങള്‍ പുരോഗമന രാഷ്ട്രീയത്തെ ഉള്‍ക്കൊണ്ടിരിക്കുകയാണെന്ന് കാണിച്ചു തന്നിരിക്കുകയാണ്,’ കമല്‍ ഹാസന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഇതേ രീതിയിലുള്ള മാറ്റത്തിലേക്ക് തമിഴ്‌നാടും വരുമെന്ന് കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു. ദല്‍ഹിയില്‍ വീണ്ടും അധികാരത്തിലെത്തിയതില്‍ അരവിന്ദ് കെജ്‌രിവാളിനെ അഭിനന്ദിച്ചുകൊണ്ട് ആരംഭിക്കുന്ന പോസ്റ്റില്‍ തമിഴ്‌നാട്ടിലും അടുത്ത വര്‍ഷം വലിയ മാറ്റങ്ങള്‍ വരുമെന്നാണ് പറഞ്ഞിരിക്കുന്നത്.

സത്യസന്ധയിലേക്കും വികസനത്തിലേക്കും നമുക്ക് നടന്നടുക്കാം എന്ന് തമിഴ്ജനതയോട് ആഹ്വാനം ചെയ്തുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്. #ReimagineThamizhNadu എന്ന ഹാഷ്ടാഗും പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

0Shares