കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന് ജാമ്യം; അമ്പതിനായിരം രൂപയുടെ ബോണ്ടില്‍ കോടതി കനിഞ്ഞു

  • Post category:news
  • Reading time:1 min read
You are currently viewing കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന് ജാമ്യം; അമ്പതിനായിരം രൂപയുടെ ബോണ്ടില്‍ കോടതി കനിഞ്ഞു

ജോധ്പൂര്‍: കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന് ജാമ്യം. ജോധ്പൂര്‍ സെഷന്‍സ് കോടതിയാണ് 50,000 രൂപയുടെ ബോണ്ടില്‍ ജാമ്യം അനുവദിച്ചത്. അതുകൂടാതെ 25,000 രൂപയുടെ രണ്ട് ആള്‍ ജാമ്യവും വേണം. അതേസമയം, അപ്പീല്‍ നല്‍കുമെന്ന് ബിഷ്‌ണോയ് സമുദായം അറിയിച്ചു. സല്‍മാനടക്കം ഏഴുപേരാണ് കേസിലെ പ്രതികള്‍. 1998 സെപ്റ്റംബര്‍ 26ന് ജോദ്പൂരിലെ ഭവാദില്‍ വച്ചും 28ന് ഗോദാഫാമില്‍ വച്ചുമാണ് സല്‍മാന്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയത്. ഹം സാഥ് സാഥ് ഹേന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം.  20 വര്‍ഷത്തെ നിയമപോരാട്ടത്തിനു ശേഷമാണ് സല്‍മാന്‍ഖാന്‍ ശിക്ഷിക്കപ്പെടുന്നത്. ശാസ്ത്രീയ പരിശോധനകളിലെ വൈരുദ്ധ്യമാണ് സല്‍മാന് തുണയായത്. രണ്ട് കൃഷ്ണമൃഗങ്ങള്‍ ചത്തത് വെടികൊണ്ടല്ലെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്.
സല്‍മാന്‍ ഒഴികെയുള്ള നാലു പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടിരുന്നു. സെയ്ഫ് അലി ഖാന്‍, തബു, സൊണാലി ബിന്ദ്ര, നീലം കോത്താരി എന്നിവരെയാണ് വെറുതെ വിട്ടത്. ലൈസന്‍സില്ലാത്ത ആയുധങ്ങള്‍ കൈവശംവച്ച കേസില്‍ നേരത്തെ സല്‍മാനെ കോടതി വെറുതേ വിട്ടിരുന്നു.അതിനിടേ കേസ് പരിഗണിക്കുന്ന സെഷന്‍കോടതി ജഡ്ജി രവീന്ദ്രകുമാര്‍ ജോഷിയെ സ്ഥലം മാറ്റിയ സംഭവം വിവാദമായിരുന്നു. രവീന്ദ്രകുമാര്‍ ജോഷിയടക്കം രാജസ്ഥാനിലെ 87 പേര്‍ക്കാണ് സ്ഥലം മാറ്റം. സ്വഭാവിക നടപടി മാത്രമാണെന്നാണ് വിശദീകരണം. രാജസ്ഥാനില്‍ സാധാരണ ഏപ്രില്‍ 15 ന് ശേഷമാണ് ജഡ്ജിമാരുടെ സ്ഥലംമാറ്റം. ഇത്തവണ സ്ഥലം മാറ്റം നേരത്തേയാണ്. വിധിയുടെ പകര്‍പ്പ് ജയില്‍ അധികൃതര്‍ക്ക് ലഭിക്കുന്നതോടെ സമല്‍മാന്‍ഖാന്‍ ജയില്‍ മോചിതനാകും.

0Shares