ഇന്‍ഡോനേഷ്യ: ജോലിക്കായി കൃഷിയിടത്തിലേക്ക് പോയ 25 കാരനായ അക്ബര്‍ സലൂബിറോയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുറ്റിക്കാട്ടിനുള്ളില്‍ ഒരു വമ്പന്‍ പെരുമ്പാമ്പിനെ കണ്ടത്. വീര്‍ത്ത വയറുമായി ഒന്നങ്ങാന്‍ പോലും പറ്റാതെ കിടക്കുന്ന പെരുമ്പാമ്പിന്റെ വയറ് കുത്തിക്കീറി പരിശോധിച്ചപ്പോഴാണ് വയറിനുള്ളില്‍ അക്ബറിനെ കണ്ടത്. ഇന്‍ഡോനേഷ്യയിലെ സുലവേസിയിലാണ് സംഭവം. പാമ്പിന്റെ വയറ്റില്‍ അക്ബര്‍ ധരിച്ചിരുന്നതിപോലുള്ള ബൂട്ടിന്റെ വ്യക്തമായ അടയാളം മുഴച്ചുനിന്നിരുന്നു. ഇത് കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ പാമ്പിനെ പിടികൂടി കൊലപ്പെടുത്തി വയറു കീറുകയായിരുന്നു.

വയറുകീറിയതോടെ, അക്ബറിന്റെ കാല്‍ കണ്ടെത്തി. പിന്നീട് മുഴുവന്‍ ശരീരവും. പാമ്പ് വിഴുങ്ങിയശേഷം ഉടച്ച നിലയിലായിരുന്നു ശരീരം. ഇരകളെ പിടികൂടിയാല്‍ വരിഞ്ഞുമുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷമാണ് പെരുമ്പാമ്പ് വിഴുങ്ങുക. അക്ബറിനെയും പൂര്‍ണമായു വിഴുങ്ങിയ നിലയിലാണ് പാമ്പിനെ കണ്ടെത്തിയത്.