കൂറ്റന്‍ കാളയ്ക്ക് മുന്നില്‍ തുറിച്ച് നോക്കി ധൈര്യത്തോടെ നില്‍ക്കുന്ന പെണ്‍കുട്ടി: ഈ പ്രതിമ സ്ത്രീ ശക്തിയുടെ പ്രതീകം.

  • Post category:news
  • Reading time:1 min read
You are currently viewing കൂറ്റന്‍ കാളയ്ക്ക് മുന്നില്‍ തുറിച്ച് നോക്കി ധൈര്യത്തോടെ നില്‍ക്കുന്ന പെണ്‍കുട്ടി: ഈ പ്രതിമ സ്ത്രീ ശക്തിയുടെ പ്രതീകം.

വാഷിങ്ടണ്‍: യു.എസിലെ മാന്‍ഹാട്ടിനില്‍ കുത്താനാഞ്ഞു നില്‍ക്കുന്ന വെങ്കലകാളയുടെ പ്രതിമ പ്രശസ്തമാണ്. എന്നാല്‍ ആ കാളയുടെ പ്രതിമയ്ക്കു മുന്നില്‍ ധൈര്യത്തോടെ തുറിച്ചു നോക്കി നില്‍ക്കുന്ന പെണ്‍കുട്ടിയുടെ ശില്‍പമാണ് ഇപ്പോള്‍ ഏവരുടെയും ചര്‍ച്ചാ വിഷയം. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചാണ് പെണ്‍കുട്ടിയുടെ പ്രതിമ ഇവിടെ സ്ഥാപിച്ചത്.

കമ്പനികളില്‍ കൂടുതല്‍ ലിംഗ വൈവിധ്യം നടപ്പിലാക്കണമെന്നും സാമ്പത്തിക മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് കുറഞ്ഞ വേതനം നല്‍കുന്ന രീതി നിര്‍ത്തലാക്കണമെന്നുമാവശ്യപ്പെട്ടാണ് പെണ്‍കുട്ടിയുടെ പ്രതിമ സ്ഥാപിച്ചത്. വാള്‍സ്ട്രീറ്റിലെ സ്‌റ്റേ് സ്ട്രീറ്റ് ഗ്ലോബല്‍ അഡൈവസേഴ്‌സ് കമ്പനിയാണ് ഈ പെണ്‍കുട്ടിയുടെ പ്രതിമ സ്ഥാപിച്ചത്. ക്രിസ്റ്റന്‍ വിസബല്‍ എന്ന കലാകാരനാണ് ഈ പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്.

0Shares