
ന്യൂഡൽഹി: കൂട്ട ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ പ്രതികളില്‍ ഒരാള്‍ വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ചു. തുടര്‍ന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗ കേസിലെ വിചാരണയിൽ മജിസ്ട്രേറ്റിന് മൊഴി നല്‍കുവാന്‍ കോടതിയിലെത്തി മടങ്ങവെയാണ് പെണ്‍കുട്ടിയെ പ്രതികളില്‍ ഒരാള്‍ വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ചത്. പിടിയിലായ പ്രതിയില്‍ നിന്നും ഡബിള്‍ബാരല്‍ തോക്കും പോലീസ് കണ്ടെടുത്തു.

പിടിയിലായ പ്രതിയും കൂട്ടാളികളും ചേര്‍ന്നാണ് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ആയുധ നിയമപ്രകാരമാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ സുഹൃത്തിന്‍റെ ജന്മദിനാഘോഷത്തിന് എന്ന് പറഞ്ഞ് പ്രതി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. എന്നാല്‍ ഫ്ലാറ്റില്‍ എത്തിയതോടെ പെണ്‍കുട്ടിയെ പ്രതിയും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. തോക്കിന്‍ മുനയില്‍ നിര്‍ത്തിയായിരുന്നു പീഡനം.
