
കൊച്ചി: കഴിഞ്ഞദിവസം മഹാരാജാസ് കോളജിലെ വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ പരുക്കേറ്റ ഉദ്യോഗസ്ഥന്റെ ഭാര്യ വിദ്യാര്‍ഥികള്‍ക്കെതിരേ ഭീഷണിയുമായി രംഗത്ത്. തന്‍റെ ഫേസ്ബുക്കില്‍ ‘പ്രിയപ്പെട്ട എന്റെ മഹാരാജാസ് കോളേജിലെ തലതെറിച്ചമക്കളെ , ഞാൻ സൗമ്യ രഘു ,BCA ക്കും Plus 1 നും പഠിക്കുന്ന രണ്ട് മക്കളുടെ അമ്മയാണ്’ എന്ന് തുടങ്ങുന്ന പോസ്റ്റിലാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. കൂട്ടുകൂടി നിങ്ങൾ ചെയ്ത പ്രവർത്തികൾക്ക് ജനമൈത്രി പോലീസ് മാമന്മാര് വെള്ളക്കടലാസിൽ നല്ല വൃത്തിയായി സമ്മാനം തരും അതുറപ്പാ അത് പക്ഷെ ഒരോരുത്തരും ഒറ്റക്കൊറ്റക്ക് വാങ്ങേണ്ടി വരും. പോലീസ് മാമന്മാരെ തല്ലിയതിനുള്ള സർട്ടിഫിക്കറ്റ് കിട്ടിയതിനാൽ നിങ്ങൾക്ക് വിദേശത്ത് ജോലിക്കും, സർക്കാർ ജോലിയും വളരെ എളുപ്പത്തിൽ കിട്ടും. അതിനുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും പോലീസ് അങ്കിളുമാര് ചോദിക്കുമ്പോൾ തന്നെ വീട്ടിലെത്തിച്ചു തരും, ഭാഗ്യമുണ്ടെങ്കിൽ നിങ്ങൾക്ക് ജയിലിൽ കിടക്കുന്ന സിനിമാതാരത്തിനൊപ്പം ലഞ്ചും ഡിന്നറും ഒക്കെ കഴിക്കാനും കൂടെ താമസിക്കാനുമുള്ള സൗകര്യവും ലാൽജി അങ്കിൾ (അസിസ്റ്റന്റ് സിറ്റി കമ്മിഷണര്‍ )വിചാരിച്ചാൽ ചെയ്തു തരാവുന്നതെയുള്ളു. പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
പ്രിയപ്പെട്ട എന്റെ മഹാരാജാസ് കോളേജിലെ തലതെറിച്ചമക്കളെ ഞാൻ സൗമ്യ രഘു ,BCA ക്കും Plus 1 നും പഠിക്കുന്ന രണ്ട് മക്കളുടെ അമ്മയാണ് ,എന്റെ ഭർത്താവ്വ് എറണാകുളത്ത് ജോലി ചെയ്യുന്ന പോലിസ് ഉദ്ദോ ഗസ്ഥനാണ്. ഇന്നത്തെ പത്രങ്ങൾ വായിച്ചപ്പോൾ മുതൽ മനസ്സിൽ തുടങ്ങിയതാണ് നിങ്ങളോട് അല്പം കാര്യങ്ങൾ പറയണമെന്നത്നിങ്ങളിന്നലെ നടത്തിയ അക്രമങ്ങൾ വളരെ മികച്ച തായിരുന്നു. നിങ്ങൾ നല്ല ഉന്നമുള്ളവരുമാണ്, എറണാകുളം AC ലാൽജി സാറിനും CI അനന്ത ലാൽ സാറിനും, SI ജോസഫ് സാജൻ സാറിനെയും പിന്നെ കുറച്ച് പോലീസ് കാരെയും നിങ്ങൾ നല്ല ഭംഗിയായി എറിഞ്ഞ് പരിക്കേൽപ്പിച്ചു. കൊള്ളാം നിങ്ങൾ വളരെ നല്ല ഭാവിയുള്ളവരാണ്, ഭാവിയിൽ നിങ്ങൾ സ്വന്തം അച്ഛന്റെയും അമ്മയേയുടെയുമൊക്കെ തലതല്ലി പൊളിക്കാൻ യോഗ്യത ഉള്ളവരാണെന്നും നിങ്ങൾ തെളിയിച്ചു, ഇനി നിങ്ങൾ വേണമെങ്കിൽ പോലീസ് സ്റ്റേഷന്റെ മുന്നിൽ വന്ന്ഏമാൻമാരെ ഏമാൻമാരെ ഞങ്ങളുമുണ്ടേ… എന്ന പാട്ടും മുടിയഴിച്ചിട്ട് പാടിക്കോ, അതും നിങ്ങൾക്ക് ഭാവിയിൽ ഉപകാരപ്പെടും, വളർത്തി വലുതാക്കിയ മാതാപിതാക്കളുടെ മുന്നിൽ നിന്ന് അവരെ ആക്ഷേപിക്കാനുള്ള പരിശീലനവുമാവട്ടെ, കൂട്ടുകൂടി നിങ്ങൾ ചെയ്ത പ്രവർത്തികൾക്ക് ജനമൈത്രി പോലീസ് മാമന്മാര്
വെള്ളക്കടലാസിൽ നല്ല വൃത്തിയായി സമ്മാനം തരും അതുറപ്പാ അത് പക്ഷെ ഒരോരുത്തരും ഒറ്റക്കൊറ്റക്ക് വാങ്ങേണ്ടി വരും.
പോലീസ് മാമന്മാരെ തല്ലിയതിനുള്ള സർട്ടിഫിക്കറ്റ് കിട്ടിയതിനാൽ നിങ്ങൾക്ക് വിദേശത്ത് ജോലിക്കും, സർക്കാർ ജോലിയും വളരെ എളുപ്പത്തിൽ കിട്ടും. അതിനുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും പോലീസ് അങ്കിളുമാര് ചോദിക്കുമ്പോൾ തന്നെ വീട്ടിലെത്തിച്ചു തരും, ഭാഗ്യമുണ്ടെങ്കിൽ നിങ്ങൾക്ക് ജയിലിൽ കിടക്കുന്ന സിനിമാതാരത്തിനൊപ്പം ലഞ്ചും ഡിന്നറും ഒക്കെ കഴിക്കാനും കൂടെ താമസിക്കാനുമുള്ള സൗകര്യവും ലാൽജി അങ്കിൾ വിചാരിച്ചാൽ ചെയ്തു തരാവുന്നതെയുള്ളു. , കാരണം അദ്ദ്ദേഹം വളരെ നന്ദിയുള്ളവനാണ് കൊടുത്തത് പലിശ സഹിതം തിരിച്ച് കൊടുക്കുന്ന നല്ല ശീലം അദ്ദേഹത്തിനുണ്ട്, അത് കൊണ്ട് ഒരു ഓണസമ്മാനം ഉറപ്പ്, അതിനുള്ള പൂക്കളം അദ്ഹേം ഇട്ട് തുടങ്ങിയിട്ടുണ്ടാവും. കേരളത്തിലെ ഒരുപാട് ഗുണ്ടാമാമൻമാർക്ക് ലാൽജി അങ്കിൾ ഒരുപാട് സമ്മാനങ്ങൾ കൊടുത്തിട്ടുണ്ട്.
സ്ക്രച്ച് & വിൻ ആയിട്ടും ലക്കി ഡ്രോ ആയിട്ടും, ചിലർക്ക് ബംബർ സമ്മാനവും കൊടുത്തിട്ടുണ്ട്. എന്തായാലും രണ്ട് സൈക്കിൾ അഗർബത്തി വാങ്ങി പ്രാർത്ഥിച്ചോ ആ ഭാഗ്യവാൻ നിങ്ങളാവാൻ , പിന്നെ ജീവിതത്തിൽ തിരിഞ്ഞ് നോക്കേണ്ടി വരില്ല സർക്കാർ ചിലവിൽ താമസം ഭക്ഷണം എല്ലാം നിങ്ങൾക്ക് ലാൽജി പോലിസ് മാമൻ സംഘടിപ്പിച്ച് തരും സന്തോഷായില്ലെ.. ഈ പറഞ്ഞതെല്ലാം കാര്യം, ഒറപ്പായും നടക്കാവുന്നത്, ഇനി ഞാൻ നിങ്ങളോട് അല്പം തമാശ പറയട്ടെ, മക്കളെ നമ്മൾ ഭാരതിയരും കേരളിയരുമാണ് ,നമുക്ക് തനതായ ഒരു സംസ്ക്കാരമുണ്ട് .
നമ്മൾ ദൈവത്തിന്റെ മുകളിലും മാതാവിനും പിതാവിന്നും തൊട്ടു ചേർന്നുമാണ് ഗുരുക്കന്മാരെ കാണുന്നത് പക്ഷെ കുട്ടികളെ നിങ്ങൾ ചെയ്തു കൂട്ടുന്ന പ്രവൃത്തികൾ കാണുമ്പോൾ ഞങ്ങൾ അമ്മമാരുടെ മനസ്സ് പിടയുകയാണ് വിദ്യാർത്ഥി രാഷ്ട്രിയത്തിന്റെ പേരിൽ നിങ്ങൾ ചെയ്തു കൂട്ടുന്നതെന്തൊക്കെയാണ് i നിരവധി മഹത് വ്യക്തികൾ പഠിച്ച ഈ കലാലയത്തെ നിങ്ങൾ യുദ്ധഭൂമിയാക്കുകയാണോ? സർക്കാർ മുതലുകൾ നശിപ്പിക്കുന്നു ,പ്രിൻസിപ്പലിന്റെ കസേര കത്തിക്കുന്നു, അങ്ങനെ എന്തൊക്കെയാണ് അവിടെ നടക്കുന്നത്.
ഞങ്ങളുടെയെല്ലാം കൗമാരകാലത്ത് മഹാരാജാസിൽ പഠിക്കുന്നവരെ തെല്ല് അസൂയയോടെയാണ് നോക്കി കണ്ടിരുന്നത് .അവിടെ അഡ്മിഷൻ ലഭിച്ച നിങ്ങൾ ഭാഗ്യവാന്മാരാണ് കുട്ടികളെ , പക്ഷെ കുട്ടികളെ അടുത്ത തലമുറയ്ക്കായി ഈ കലാലയം നിങ്ങൾ ബാക്കി വയ്ക്കുമോയെന്ന് ഇപ്പേൾ സംശയിക്കേണ്ടിയിരിക്കുന്നു ,, അപക്വമായ നേത്വത്ഥമാണ് നിങ്ങളെ ഈ രുപത്തിലെത്തിച്ചിരിക്കുന്നത് , രാഷ്ട്രിയം നമുക്ക് വേണം. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്നു നടക്കുന്ന പല അതിക്രമങ്ങൾക്കും കാരണം അവിടങ്ങളിൽ പ്രതികരണ ശേഷിയുള്ള സംഘടന നേതൃത്ത്വമില്ലാത്തതാണ്. വിചാരങ്ങളെയും വികാരങ്ങളെയും വിവേകത്തോടെ കൈകാര്യം ചെയ്യാനുള്ള പരിശിലനങ്ങളും നമ്മുടെ വിദ്യാഭ്യാസത്തിൽ ഉൾകൊള്ളിക്കേണ്ടിയിരിക്കുന്നു . പ്രപഞ്ചകർത്താവ്വ് സൃഷ്ടിയുടെ മകുടം എന്ന പദവി നൽകിയിട്ടുള്ളത് മനുഷ്യനുമാത്രമാണ് , അതിനാൽ വിദ്യാഭ്യാസത്തിലൂടെ വ്യക്തിത്വത്തിന്റെ എല്ലാ മേഖലകളെയും വികസിപ്പിക്കുക എന്നത് മനുഷ്യന്റെ കടമയാണ് വിദ്യാഭ്യാസം കൊണ്ട് മനസ്സിലെ മാലിന്യങ്ങൾ ദുരികരിച്ച് ശത്രു മിത്ര ഭേദമന്യേ ഏതൊരാൾക്കും ഉപകാരമുള്ള ഒരു വ്യക്തിത്വത്തിന്റെ ഉടമകളായി തീരുവാൻ ഓരോ വിദ്യാർത്ഥിയും ശ്രമിക്കേണ്ടതാണ് . ചുമടുചുമന്നും കൂലിപ്പണിയെടുത്തുമാണ് നിങ്ങളിൽ പലരുടെയും മാതാപിതാക്കൾ നിങ്ങളെ പഠിപ്പിക്കുന്നത് .
പലപ്പോഴും നിങ്ങളിൽ പലരും അത് മറക്കുന്നു , സ്ക്കൂളിലോ കോളേജിലോ പഠിച്ചു കഴിയുന്നതോടെ വിദ്യാഭ്യാസം അവസാനിച്ചുവെന്ന് നിങ്ങൾ കരുതരുത് , കലാലയ ഭിത്തിക്കുള്ളിൽ ഒതുങ്ങി നിൽക്കുന്നതല്ലാ വിദ്യാഭ്യാസം, ആചാര്യത് പാദമാദത്തേ പാദം ശിഷ്യ സ്വമേധയാ പാദം സബ്രഹ്മചാരീഭ്യാ പാദം കാലക്രമേണതു: അങ്ങനെ നോക്കുമ്പോൾ ജീവിതകാലം മുഴുവൻ നമ്മൾ വിദ്യാർത്ഥികളാണ് . നമ്മളെ സംസ്ക്കാര സമ്പന്നരും മൂല്യബോധമുള്ളവരുമാക്കി തീർക്കുന്ന വിദ്യയെ ഏറ്റവും വലിയ സമ്പത്തായി വേണം വിലമതിക്കുവാൻ നിങ്ങളിൽ ചിലർ രാഷ്ട്രിയ കളരിയായി കലാലയത്തെ കാണുമ്പോൾ കഷ്ട്ടപ്പെട്ട് പഠിക്കാനായി മാത്രം വരുന്ന വരുടെ ഭാവിയാണ് നിങ്ങൾ തകർക്കുന്നത് . നിങ്ങൾ അതിരുവിടുമ്പോൾ നിങ്ങളുടെ സംഘടനയും നിങ്ങളെ അതിർത്തിക്കപ്പുറത്തേക്ക് വിടും , നിങ്ങൾ ആർക്കും വേണ്ടാത്തവരാകും . കേസുകളിൽ പ്രതികളാകുന്ന നിങ്ങളുടെ ഭാവിക്കും തകരും.
എന്റെ കുഞ്ഞുങ്ങളെ. നിങ്ങളെത്ര വളർന്നാലും നിങ്ങൾ ഞങ്ങൾ അമ്മമാരുടെ മനസ്സിൽ കുഞ്ഞുങ്ങളാണ് . കണ്ണിലെണ്ണയൊഴിച്ചാണ് മക്കളെ നിങ്ങളെ ഞങ്ങൾ കാത്തരിക്കുന്നത് . ഇനിയും സമരത്തിന്റെ പേരിൽ അതിക്രമങ്ങൾ കാണിക്കുമ്പോൾ നിങ്ങളോരോരുത്തരും നിങ്ങളുടെ അമ്മമാരുടെ മുഖം ഒന്നു മനസ്സിൽ കൊണ്ടുവരണം ഈ മഹത്തായ കലാലയം നിങ്ങളുടെ വരും തലമുറയ്ക്ക് വേണ്ടി കാത്തു സൂക്ഷിക്കണം .ചിലപ്പോൾ നിങ്ങൾക്ക് കുട പിടിക്കാൻ ചില അധ്യാപകരും ഉണ്ടായേക്കാം അവരുടെ ലക്ഷ്യം മറ്റു പലതുമായിരിക്കും . നിങ്ങൾ ഒരു തെറ്റിലും പെടാതെ ഞങ്ങൾ അമ്മമാരുടെ സ്വപ്നങ്ങൾക്ക് നിറം പകരണം ഇശ്വര ചിന്ത സഹോദരസ്നേഹം രാജ്യസ്നേഹം നീതിബോധം അദ്ധ്വാനശീലം ആരോഗ്യ സംരക്ഷണം പരിസ്ഥിതി സംരക്ഷണം കാരുണ്യ പ്രവർത്തികളുമൊക്കെയുള്ള ഒരു തലമുറയായി നിങ്ങൾ വളരാൻ ഈ അമ്മ സർവേശ്വരനോട് പ്രാർത്ഥിക്കാം സ്നേഹപൂർവ്വം സൗമ്യ രഘു.
