കൂട്ടബലാത്സംഗത്തിനിരയായ ഇരുപത്തിമൂന്നുകാരി രക്ഷപ്പെടാന്‍ വിവസ്ത്രയായി  മൂന്നാം നിലയില്‍ നിന്ന് ചാടി

  • Post category:news
  • Reading time:1 min read
You are currently viewing കൂട്ടബലാത്സംഗത്തിനിരയായ ഇരുപത്തിമൂന്നുകാരി രക്ഷപ്പെടാന്‍ വിവസ്ത്രയായി  മൂന്നാം നിലയില്‍ നിന്ന് ചാടി

ജയ്പുര്‍: കൂട്ടബലാത്സംഗത്തിനിരയായ ഇരുപത്തിമൂന്നുകാരി രക്ഷപ്പെടാനായി മൂന്നു നില കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടി. നേപ്പാള്‍ യുവതിയാണ് വിവസ്ത്രയായി ചാടി രക്ഷപ്പെട്ടത്. രാജസ്ഥാനിലെ ജയ്പുര്‍ മുഹാനയിലാണ് സംഭവം. പരിക്കേറ്റ യുവതി അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ട്. പീഡനത്തെ തുടര്‍ന്ന് യുവതി ഫ്‌ളാറ്റിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. യുവതി ബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ രണ്ട് പേരെ ജയ്പുര്‍ പൊലീസ് ഞായറാഴ്ച അറസ്റ്റു ചെയ്തു. പ്രതികളായ ലോകേഷ് സെയ്നി(19), കമല്‍ സെയ്നി(24) എന്നിവരെയാണ് പോലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്.

0Shares