ചെന്നൈ : ബാറിലെത്തി കൂടുതല്‍ മദ്യപിക്കുന്നവര്‍ക്ക് സമ്മാനം വാഗ്ദാനം ചെയ്ത ബാര്‍ മാനേജര്‍ അടക്കം രണ്ടുപേര്‍ പിടിയില്‍. ചെന്നൈ നഗരത്തിലെ ട്രിപ്ലിക്കേന്‍ ഹൈറോഡിലെ ബാറിലാണ് ആയിരം രൂപയില്‍ കൂടുതല്‍ മദ്യപിക്കുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ ടി.വി., ഫ്രിഡ്ജ്, വാഷിങ് മെഷീന്‍ അടക്കമുള്ള സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്തത്.
സംഭവത്തില്‍ ബാര്‍ മാനേജര്‍ വിന്‍സന്റ് രാജ്(25), ജീവനക്കാരന്‍ റിയാസ് മുഹമ്മദ്(41) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എ.ഐ.എ.ഡി.എം.കെ. നേതാവും മുന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ ബാര്‍ ഉടമ മുഹമ്മദ് അലി ജിന്നയ്‌ക്കെതിരേയും സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. ഈ ഓഫറുകളെ സംബന്ധിച്ചുള്ള പോസ്റ്ററുകള്‍ ട്രിപ്ലിക്കേനിലും പരിസരങ്ങളിലും പതിച്ചതോടെ പൊതുജനങ്ങള്‍ പരാതിപ്പെടുകയായിരുന്നു.
കൂടുതല്‍ മദ്യപിക്കുന്നവര്‍ക്ക് സമ്മാനം വാഗ്ദാനം ചെയ്ത് ബാറുടമ ; ജീവനക്കാര്‍ പിടിയില്‍