കൂടുതല്‍ കാലം അധികാരത്തിലിരുന്ന ആള്‍ എന്ന ലോക റെക്കോര്‍ഡ് സ്വന്തമാക്കി എലിസബത്ത് രാജ്ഞി.

  • Post category:news
  • Reading time:1 min read
You are currently viewing കൂടുതല്‍ കാലം അധികാരത്തിലിരുന്ന ആള്‍ എന്ന ലോക റെക്കോര്‍ഡ് സ്വന്തമാക്കി എലിസബത്ത് രാജ്ഞി.

ലണ്ടന്‍: ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാലം രാഷ്ട്രത്തലവിയായി അധികാരത്തിലിരുന്നതിന്റെ ലോക ചരിത്ര റെക്കോര്‍ഡ് സ്വന്തമാക്കി എലിസബത്ത് രാജ്ഞി. 1952 ല്‍ തന്റെ 25 ാം വയസ്സില്‍ അധികാരത്തിലേറിയതാണ് എലിസബത്ത് രാജ്ഞി. ഏറ്റവും കൂടുതല്‍ കാലം അധികാരത്തില്‍ ജീവിച്ചിരുന്ന ആള്‍ എന്ന ലോക റെക്കോര്‍ഡാണ് രാജ്ഞിക്ക് സ്വന്തമായത്. അടുത്തിടെ അന്തരിച്ച തായ്‌ലാന്‍ഡ് രാജാവ് ഭൂമിബോല്‍ അതുല്യതേജ് ആയിരുന്നു ലോകത്തിലെ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന രാജാവ്. അദ്ദേഹത്തിന്റെ മരണത്തോടെയാണ് എലിസബത്ത് രാജ്ഞിക്ക് ഈ റെക്കോര്‍ഡ് സ്വന്തമായത്.

90 പിന്നിട്ട രാജ്ഞിക്ക് 65-ാം വാര്‍ഷികത്തില്‍ പ്രത്യേകം ആഘോഷ പരിപാടികളൊന്നുമില്ലെങ്കിലും ഈ സുവര്‍ണ്ണ നിമിഷത്തിന്റെ ഓര്‍മയ്ക്കായി രാജ്യത്തെ നാണയനിര്‍മിതിയുടെയും വിതരണത്തിന്റെയും ചുമതലക്കാരായ റോയല്‍ മിന്റ് നാലു പ്രത്യേക നാണയങ്ങള്‍ പുറത്തിറക്കുന്നുണ്ട്. രാജ്ഞിയുടെ മുഖമുദ്രയും കിരീടമുദ്രയും ഇരുവശങ്ങളിലായുള്ള നാണയങ്ങളാണ് അച്ചടിക്കുക.

0Shares