കുവൈറ്റിലെ പ്രവാസി സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് താങ്ങും തണലുമായി ഇനി ഇവർ ഉണ്ടാകും.

  • Post category:news
  • Reading time:1 min read
You are currently viewing കുവൈറ്റിലെ പ്രവാസി സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് താങ്ങും തണലുമായി ഇനി ഇവർ ഉണ്ടാകും.

കുവൈറ്റ് : കുവൈറ്റിലെ പ്രവാസി സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് താങ്ങും തണലുമായി ഇനിമുതൽ ബോബി ഫാന്‍സ്& ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഉണ്ടാകും. ഇതിന്ടെ ഭാഗമായി ബോബി ഫാന്‍സ്& ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ കുവൈറ്റ് ചാപ്റ്റര്‍ രൂപികരിച്ചു. ഷാബു ആന്റണി, സൈനുദ്ദീന്‍ മക്തും, റംഷീദ് കെ.പി, എന്നിവരെ കുവൈറ്റ് ചാപ്റ്ററിനിടെ പ്രധാന ഭാരവാഹികളായി തിരഞ്ഞെടുത്തു.

ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ആദ്യ പടിയായി മുഹമ്മദ് റയീസ് എന്ന പ്രവാസി മലയാളി യുവാവിനുള്ള ചികിത്സാധനസഹായം ഡോ.ബോബി ചെമ്മണൂര്‍ കൈമാറുകയും ചെയ്തു. കുവൈറ്റിൽ പ്രയാസം അനുഭവിക്കുന്ന പ്രവാസികൾക്ക് നിങ്ങളുടെ പ്രവർത്തനം ഒരു അനുഗ്രഹമാകുമെന്ന് ബോബി ചെമ്മണൂര്‍ പറഞ്ഞു. കുവൈറ്റിലെ എല്ലാ മേഖലകളിലും പ്രയാസമനുഭവിക്കുന്നവർക്കിടയിൽ താങ്ങും, തണലുമായി ഞങ്ങളുണ്ടാകുമെന്ന് ചാപ്റ്ററിന്റെ ചുമതലയേറ്റ ഭാരവാഹികൾ ഉറപ്പുനൽകി.

0Shares