കുവൈത്തില്‍ 260 നിയമലംഘകര്‍ അറസ്റ്റിലായി.

  • Post category:news
  • Reading time:1 min read
You are currently viewing കുവൈത്തില്‍ 260 നിയമലംഘകര്‍ അറസ്റ്റിലായി.

 കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസിക്കുന്നവരും കുടിയേറ്റക്കാരുമായിട്ടുള്ള നിയമലംഘകരെയും കുറ്റവാളികളെയും കണ്ടെത്താനുള്ള പരിശോധനയില്‍ 260 പേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തു. അഹമദി ഗവര്‍ണറേറ്റിലെ മെഹബൂല പ്രദേശത്തും ദഹ്‌റയിലും നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടാനായത്.
ക്രിമിനല്‍-സിവില്‍ കേസ്, ലഹരി മരുന്ന് കച്ചവട കേസ്, സ്‌പോണ്‍സര്‍ ഓളിച്ചോട്ട കേസില്‍ ഉള്‍പ്പെട്ടവര്‍, ഇഖാമ കാലാവധി കഴിഞ്ഞ് യാതൊരു രേഖയുമില്ലാതെ താമസിക്കുന്നവര്‍ എന്നിങ്ങനെ വിവിധ കേസുകളില്‍ ഉള്‍പ്പെട്ടവരാണ് പിടിയിലായത്. ഇതോടൊപ്പം കുവൈത്ത് ഗതാഗത വാഹന മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലും നിയമലഘനം നടത്തിയ നൂറിലധികം ആളുകളെ പിടികൂടിയിട്ടുണ്ട്.
0Shares