കുവൈത്തിലെ ആദ്യത്തെ വനിതാ ധനമന്ത്രിയെന്ന പദവി ഇനി മർയം അൽഉഖൈലിന് സ്വന്തം

  • Post category:news
  • Reading time:1 min read
You are currently viewing കുവൈത്തിലെ ആദ്യത്തെ വനിതാ ധനമന്ത്രിയെന്ന പദവി ഇനി മർയം അൽഉഖൈലിന് സ്വന്തം

കുവൈത്തിലെ ആദ്യത്തെ വനിതാ ധനമന്ത്രിയെന്ന പദവി മർയം അൽഉഖൈല്‍ സ്വന്തമാക്കി. ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറലായി നാമനിർദേശം ചെയ്യപ്പെട്ട പശ്ചാത്തലത്തിൽ ധനമന്ത്രി നായിഫ് അൽഹജ്‌റഫിന്‍റെ രാജി പ്രധാനമന്ത്രി സ്വീകരിച്ചു.

തുടർന്നാണ് ധനമന്ത്രിയായി മർയം അൽഉഖൈലിനെ ആക്ടിംഗ് ധനമന്ത്രിയായി നിയമിച്ചത്. ഇതുവരെ വഹിച്ച സാമ്പത്തികകാര്യ സഹമന്ത്രി പദവിയിലും മർയം അൽഉഖൈൽ തുടരും.

0Shares