കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവം: നാണിച്ച് തലതാഴ്ത്തുന്നുവെന്ന് കോടതി, 10ലക്ഷം നഷ്ടപരിഹാരം നല്‍കും

  • Post category:news
  • Reading time:1 min read
You are currently viewing കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവം: നാണിച്ച് തലതാഴ്ത്തുന്നുവെന്ന് കോടതി, 10ലക്ഷം നഷ്ടപരിഹാരം നല്‍കും

പാലാരിവട്ടം/ കൊച്ചി: കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം. കുഴി അടയ്ക്കും എന്ന് പറയുന്നതല്ലാതെ നടക്കുന്നില്ല. നാണിച്ച് തല കുനിക്കുന്നുവെന്ന് ഹൈക്കോടതി. യദുലാലിന്റെ കുടുംബത്തോട് കോടതി മാപ്പ് ചോദിക്കുന്നുവെന്നും കോടതി പറഞ്ഞു.

പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥര്‍ക്കും കൊച്ചി കോര്‍പ്പറേഷനും കോടതിയുടെ വിമര്‍ശനം ഉണ്ടായി. ഉദ്യോഗസ്ഥരില്‍ ഉള്ള വിശ്വാസം നഷ്ടപ്പെട്ടു. ഉദ്യോഗസ്ഥര്‍ റോഡിലിറങ്ങി പരിശോധിക്കണം. ശിതീകരിച്ച മുറിയിരുന്നല്ല പരിശോധിക്കേണ്ടതെന്നും കോടതി പറഞ്ഞു. അതേസമയം, യദുലാലിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. അപകടങ്ങള്‍ ആവര്‍ത്തിച്ചാല്‍ ഉദ്യോഗസ്ഥരില്‍ നിന്ന് പണം ഈടാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

കൊച്ചിയിലെ റോഡുകളുടെ നിലവാരം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി അമിക്കസ്‌ക്യൂറിയെ നിയമിച്ചു. മൂന്ന് അഭിഭാഷകര്‍ അടങ്ങുന്നതാണ് അമിക്കസ്‌ക്യൂറി. റോഡുകളിലെ എല്ലാ കുഴികളിലും മരണം ഒളിഞ്ഞിരിക്കുന്നുണ്ടെന്നും കോടതി പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.

0Shares