കുഴിബോംബ് സ്‌ഫോടനത്തില്‍ ഏഴ് പോലീസുകാര്‍ കൊല്ലപ്പെട്ടു.

  • Post category:news
  • Reading time:1 min read
You are currently viewing കുഴിബോംബ് സ്‌ഫോടനത്തില്‍ ഏഴ് പോലീസുകാര്‍ കൊല്ലപ്പെട്ടു.

ഭുവനേശ്വര്‍: ഒഡീഷയിലെ കോരാപ്പുട്ട് ജില്ലയിലുണ്ടായ കുഴിബോംബ് സ്‌ഫോടനത്തില്‍ ഏഴു പോലീസ്‌കാര്‍ കൊല്ലപ്പെട്ടു. അഞ്ചു പോലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഒഡീഷ ആന്ധ്രാപ്രദേശ് അതിര്‍ത്തിയായ കോരാപ്പുട്ട് ജില്ലയിലെ മുംഗര്‍ഭൂമിയില്‍ ദേശീയ പാതയിലാണ് സ്‌ഫോടനമുണ്ടായത്. കട്ടക്കിലേക്ക് പരിശീലനത്തിനായി പോകുകയായിരുന്ന പോലീസ് വാനാണ് സ്‌ഫോടനത്തില്‍ തകര്‍ന്നത്.  മാവോയിസ്റ്റുകളാണ് റോഡില്‍ കുഴിബോംബ് സ്ഥാപിച്ചതെന്നാണ് സൂചന.

 

0Shares