കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു


മലപ്പുറം: കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. കാരത്തൂര്‍ മര്‍കസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളായ മുളക്കപറമ്പില്‍ ഹാരിസ് മകന്‍ ആസിഫ് അലി (16), ചെറുപറമ്പില്‍ ഷാഫി മകന്‍ മുഹമ്മദ് അര്‍ഷാദ്(16) എന്നിവരാണ് മരിച്ചത്.സ്‌കൂള്‍ വിട്ടു വരുന്ന വഴി സുഹൃത്തുക്കളായ ഇരുവരും ബീരാഞ്ചി വെങ്കുളം കുളത്തില്‍ കുളിക്കുന്നതിനിടെയാണ് അപകടം. ചൊവ്വാഴ്ച വൈകിട്ട് 4.45നാണ് അപകടം നടന്നത്. കുളക്കടവില്‍ കുട്ടികളുടെ ബാഗ് കണ്ട നാട്ടുകാര്‍ കുളത്തില്‍ നടത്തിയ തിരച്ചിലിലാണ് ഇരുവരെയും കണ്ടത്. ഉടനെ തന്നെ കോട്ടക്കലിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

0Shares