കുല്‍ഭൂഷണ്‍ യാദവിന്റെ വധ ശിക്ഷയ്ക്ക് താത്കാലിക സ്‌റ്റേ.

  • Post category:news
  • Reading time:1 min read
You are currently viewing കുല്‍ഭൂഷണ്‍ യാദവിന്റെ വധ ശിക്ഷയ്ക്ക് താത്കാലിക സ്‌റ്റേ.

ന്യൂഡല്‍ഹി: ഇന്ത്യന്‍ ചാര സംഘടനയായ റോയുടെ ഏജന്റെന്ന് ആരോപിച്ച് പാകിസ്ഥാന്‍ സൈന്യം അറസ്റ്റ് ചെയ്ത് വധശിക്ഷയ്ക്ക് വിധിച്ച കുല്‍ഭൂഷണ്‍യാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി സ്‌റ്റേ ചെയ്തു. വധശിക്ഷ താല്‍ക്കാലികമായി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് കോടതി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് കത്തയച്ചിട്ടുണ്ട്.

2016 മാര്‍ച്ച് 3ന് ബലൂചിസ്ഥാനില്‍ നിന്ന് അറസ്റ്റ് ചെയ്ത കുല്‍ഭൂഷണ്‍ പാകിസ്ഥാനെതിരെ ചാരവൃത്തി നടത്തിയെന്നും ഗൂഡാലോചന നടത്തിയെന്നുമാണ് പാക്കിസ്ഥാന്‍ ആരോപിക്കുന്നത്. എന്നാല്‍ കുല്‍ഭൂഷണെതിരെ വിശ്വസനീയമായ യാതൊരു തെളിവുകളും പാകിസ്ഥാന്റെ പക്കല്‍ ഇല്ലെന്ന് കാണിച്ച് ഇന്ത്യ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് അന്താരാഷ്ട്ര നീതിന്യായ കോടതി വധ ശിക്ഷ സ്‌റ്റേ ചെയ്തത്.

0Shares