കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍; ഖൈറുന്നീസക്കെതിരേ വധശ്രമത്തിന് കേസെടുത്തു

  • Post category:news
  • Reading time:1 min read
You are currently viewing കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍; ഖൈറുന്നീസക്കെതിരേ വധശ്രമത്തിന് കേസെടുത്തു

മലപ്പുറം: കുറ്റിപ്പുറത്തു ലോഡ്ജ് മുറിയില്‍ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ വഴിത്തിരിവാകുന്നു. കേസിലെ പ്രതി പെരുമ്പാവൂര്‍ സ്വദേശിനി ഖൈറുന്നീസ(33) അറസ്റ്റില്‍. നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും ഖൈറുന്നിസയുടെ അറസ്റ്റ് ഞായറാഴ്ച രേഖപ്പെടുത്തുകയായിരുന്നു. ഇവര്‍ക്കെതിരേ വധശ്രമത്തിനു കേസ് രജിസ്റ്റര്‍ ചെയ്തതായി കുറ്റിപ്പുറം പോലീസ് അറിയിച്ചു. പുറത്തൂര്‍ കാവിലക്കാട് സ്വദേശി ഇര്‍ഷാദി(26)ന്റെ ജനനേന്ദ്രിയമാണ് യുവതി മുറിച്ചത്. വെള്ളിയാഴ്ച രാവിലെ കുറ്റിപ്പുറത്തെ ലോഡ്ജില്‍ രക്തം പുരണ്ട നിലയില്‍ യുവാവിനെ ജീവനക്കാര്‍ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് യുവതിയും ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഡോക്ടര്‍ പരിശോധിച്ചപ്പോള്‍ ജനനേന്ദ്രിയം 70 ശതമാനത്തോളം മുറിച്ച നിലയിലായിരുന്നു. തുടര്‍ന്ന് പ്രാഥമിക ചികിത്സ നല്‍കി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. വിദേശത്തായിരുന്ന യുവാവ് ഏതാനും ദിവസം മുന്പാണു നാട്ടിലെത്തിയത്.യുവതിയും ഇര്‍ഷാദും തമ്മില്‍ മുമ്പ് രജിസ്റ്റര്‍ വിവാഹം നടത്തിയതായി പറയുന്നു. എന്നാല്‍, ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. വീട്ടുകാര്‍ യുവാവിന്റെ വിവാഹം നിശ്ചയിച്ചതറിഞ്ഞ യുവതി തന്ത്രത്തില്‍ ലോഡ്ജിലേക്കു കൂട്ടിക്കൊണ്ടുവന്ന് കൃത്യം നിര്‍വഹിക്കുകയായിരുന്നുവെന്ന് പോലിസ് പറയുന്നു. അതേസമയം കേസ് തീരുംവരെ ഇര്‍ഷാദിന് ഇനി ഗള്‍ഫിലേക്ക് പോകാന്‍ സാധിക്കില്ല. തിരൂര്‍ റെയില്‍വേ സ്റ്റേഷനു സമീപമുള്ള ഒരു കടയില്‍നിന്നാണ് തെര്‍മോകോള്‍ മുറിക്കുന്ന ബ്ലേഡ് വാങ്ങിയതെന്നും യുവതി പറഞ്ഞു. ഈ ബ്ലേഡ് ഉപയോഗിച്ചാണ് കൃത്യം നടത്തിയത്. നേരത്തെ ജനനേന്ദ്രിയം മുറിച്ചതുമായി ബന്ധപ്പെട്ട് ആശയകുഴപ്പമുണ്ടായിരുന്നു. താന്‍ സ്വയം മുറിച്ചതാണെന്നാണ് യുവാവ് പോലിസിനെ അറിയിച്ചത്. എന്നാല്‍ കൂടുതല്‍ ചോദ്യം ചെയ്തതോടെ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു അറസ്റ്റ്.

0Shares