ഉത്തര്‍പ്രദേശ്്: ഉത്തര്‍ പ്രദേശിലെ ബറായിച്ച് ജില്ലയിലെ വനപ്രദേശത്ത് കുരങ്ങുകള്‍ക്കെപ്പം ജീവിക്കുകയായിരുന്ന എട്ട് വയസ്സുകാരിയെ നാട്ടുകാര്‍ കണ്ടെത്തി. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വര്‍ഷങ്ങളായി കാട്ടില്‍ കുരങ്ങുകള്‍ക്കൊപ്പം ജീവിച്ചിരുന്ന പെണ്‍കുട്ടിയെ കട്ടാര്‍നിയഗട്ട് വന്യജീവി സങ്കേതത്തിലാണ് കണ്ടെത്തിയത്. തീര്‍ത്തും മൃഗങ്ങളുടെ സ്വഭാവം പ്രകടിപ്പിച്ചിരുന്ന പെണ്‍കുട്ടി മനുഷ്യരെ കാണുമ്പോള്‍ ഭയപ്പെട്ട് കുരങ്ങുകളോടൊപ്പം അഭയം പ്രാഭിക്കുകയാണ് ചെയ്തത്.
കുട്ടിയെ രക്ഷിക്കാനെത്തിയ പോലീസിനെയും നാട്ടുകാരെയും വനപാലകരെയും കുരങ്ങുകള്‍ വിരട്ടിയോടിക്കുകയും കുട്ടിക്ക് സംരക്ഷണ വലയം തീര്‍ക്കുകയും ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഏറെ പണിപ്പെട്ടാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. സാധാരണ മനുഷ്യരെപ്പോലെ പെരുമാറാനോ സംസാരിക്കാനോ അറിയാത്ത ഈ കുട്ടി ആളുകളെ ഭയത്തോടെയാണ് കാണുന്നത്. ഇവള്‍ ഭക്ഷണം കഴിക്കുന്നതും കരയുന്നതുമെല്ലാം മൃഗങ്ങളെ പോലെയാണ്.

മാത്രമല്ല ചില സമയങ്ങളില്‍ മൃഗങ്ങളെപ്പോലെ കൈകളും നടക്കാനായി ഉപയോഗിക്കുന്നു. ആശുപത്രിയില്‍ നിന്നു ലഭിക്കുന്ന ചികിത്സ കൊണ്ട് കുട്ടിയില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും സാധാരണ മനുഷ്യസ്വഭാവത്തിലെത്താന്‍ സമയമെടുക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കുട്ടിക്കുള്ള ചികിത്സ തുടരുകയാണ്. കുട്ടി എങ്ങനെയാണ് കുരങ്ങുകള്‍ക്കൊപ്പം എത്തിയതെന്ന് വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ട് വിശദമായി അന്വേഷണം നടത്തി വരുന്നതായും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
https://www.youtube.com/watch?v=jzmFO4_9PSw