
കൊച്ചി: പേരിടല്‍ മത്സരത്തില്‍ നിബന്ധനകള്‍ വെക്കേണ്ടി വന്ന കൊച്ചി മെട്രോ ടീമിനു അത് കൊണ്ടൊന്നും തലവേദന മാറാന്‍ പോകുന്നില്ല. ഏവര്‍ക്കും അര്‍മ്മാദിക്കാന്‍ ഉള്ള വകുപ്പ് നല്‍കി കൊണ്ട് കുമ്മനാനാ എന്ന പേരില്‍ ഗെയിം ഇറങ്ങി.
വളരെ രസകരമായ രീതിയില്‍ ഡിസൈന്‍ ചെയ്ത ഈ ഗെയിമിലെ നിര്‍ദേശങ്ങള്‍ തന്നെ ഒടുക്കത്തെ കോമഡി ആണ്. ഗെയിം തുടങ്ങാന്‍ വേണ്ടി ‘തള്ളുക’ എന്നും, ഫെയില്‍ ആയാല്‍ ‘തേഞ്ഞു’ എന്നും കാണിക്കുന്ന ഈ ഗെയിമിനു ആരാധകര്‍ ഏറി വരികയാണ്.

കൊച്ചി മെട്രോ ഭാഗ്യ ചിഹ്നമായ കുഞ്ഞന്‍ ആനക്ക് പേരിടാന്‍ പോസ്റ്റ് ഇട്ടപ്പോള്‍ തന്നെ മിലാന്‍ തോമസ് എന്ന വിരുതന്‍ ‘കുമ്മന്‍’ എന്നു കമന്‍റ് ചെയ്യുകയും മെട്രോ അഡ്മിന്‍ ഹൈഡ് ചെയ്യുകയും ചെയ്യുക ആയിരുന്നു. പിന്നീട് വിസിബിള്‍ ആക്കിയിരുന്നു തുടര്‍ന്ന് നിരവധി പേര്‍ റാലി ആയി വന്നു നിരവധി രസകരമായ പേരുകള്‍ ഇട്ടു പേരിടല്‍ മത്സരം ഒരു ട്രോള്‍ പേജ് പോലെ ആക്കി മാറ്റുക ആയിരുന്നു. അതില്‍ വന്ന കൂടുതല്‍ ലൈക്ക് വന്ന ഒരു പേരായിരുന്നു ലൈജു വര്‍ഗീസ് എന്നയാളുടെ കുമ്മനാന. എന്ത് തന്നെ ആയാലും കുമ്മനാന എന്ന ഗെയിം കൂടെ ഇറങ്ങിയിട്ടുണ്ട്.
ഗെയിം ഡൌണ്‍ലോഡ് ചെയ്യാന്‍ ഉള്ള ലിങ്ക് : http://kummanana.com
