കുമ്മനം പരാജയഭീതി മൂലം യുദ്ധഭൂമിയിൽ നിന്ന് ഒളിച്ചോടിയ ഉത്തരനെ പോലെ; പരിഹാസവുമായി രമേശ്‌ ചെന്നിത്തല

  • Post category:news
  • Reading time:1 min read
You are currently viewing കുമ്മനം പരാജയഭീതി മൂലം യുദ്ധഭൂമിയിൽ നിന്ന് ഒളിച്ചോടിയ ഉത്തരനെ പോലെ; പരിഹാസവുമായി രമേശ്‌  ചെന്നിത്തല

കേരളത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കുമ്മനം രാജശേഖരനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരൻ സ്ഥാനാർത്ഥിയാകാത്തതിനെതിരെയാണ് രമേശ് ചെന്നിത്തലയുടെ പരിഹാസം. പരാജയ ഭീതി മൂലം യുദ്ധഭൂമിയിലെ ഉത്തരനെപ്പോലെ കുമ്മനം ഒളിച്ചോടിയെന്ന് രമേശ് ചെന്നിത്തല പരിഹസിച്ചു.

വട്ടിയൂർക്കാവിലെ കോൺഗ്രസ് സ്ഥാനാർത്ഥി കെ.മോഹൻകുമാറിന്‍റെ റോ‍ഡ് ഷോ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. വട്ടിയൂർക്കാവിലെ ബി.ജെ.പി സ്ഥാനാർത്ഥിയായി കുമ്മനം രാജശേഖരനെ ആദ്യം നിശ്ചയിച്ചിരുന്നെങ്കിലും മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാ‍ർത്ഥി മോഹൻകുമാറാണ് എന്നറിഞ്ഞതോടെയാണ് ബി.ജെ.പി നിലപാട് മാറ്റിയതെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പരിഹാസം.

ഇതിനു മുൻപും മണ്ഡലത്തെ പ്രതിനിധീകരിച്ച വ്യക്തിയാണ് മോഹൻകുമാ‍‍ർ. സ്ഥാനാർത്ഥി മോഹൻകുമാറാണ് എന്നറിഞ്ഞ ബി.ജെ.പിക്ക് ഇനി ഒന്നും ചെയ്യാനില്ലെന്ന് ബോധ്യപ്പെട്ടു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കുമ്മനം രാജശേഖരന്‍റെ ഒളിച്ചോട്ടം. യു.ഡി.എഫ് വലിയ വിജയത്തിലേക്ക് എത്തുമെന്നതിന്‍റെ സൂചനയാണ് ഇതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

0Shares